ദേശീയ ദിന ഡിസ്കൗണ്ടുകളും വിൽപ്പനയും നടത്താൻ സ്ഥാപനങ്ങൾ പെർമിറ്റ് നേടണമെന്ന് സഊദി വാണിജ്യ മന്ത്രാലയം

0
1011

റിയാദ്: ദേശീയ ദിന ഡിസ്കൗണ്ടുകളും വിൽപ്പനയും നടത്താൻ സ്ഥാപനങ്ങൾ പെർമിറ്റ് നേടണമെന്ന് സഊദി വാണിജ്യ മന്ത്രാലയം. സഊദി ദേശീയ ദിനത്തിൽ സ്ഥാപനങ്ങൾക്ക് കിഴിവ് അനുവദിക്കുന്നതിന് ആവശ്യമായ വ്യവസ്ഥകൾ വാണിജ്യ മന്ത്രാലയം പുറത്തുവിട്ടു.

സ്ഥാപനങ്ങൾ കിഴിവുകൾ അംഗീകൃത പെർമിറ്റുള്ള ഉചിതമായതും പ്രമുഖവുമായ സ്ഥലത്ത് സ്ഥാപിക്കണം. അതുവഴി ഉപഭോക്താക്കൾക്ക് അത് നേരിൽ  കാണാനാകും. അതുപോലെ തന്നെ ഉപഭോക്താവിന് പരിശോധിക്കാൻ കഴിയുന്ന തരത്തിൽ കിഴിവുകൾ  ശതമാനകണക്ക് വ്യക്തമായ രീതിയിൽ എഴുതേണ്ടതാണ്.

 കിഴിവുകൾക്ക് മുമ്പും ശേഷവും വില തമ്മിലുള്ള വ്യത്യാസം കാണിക്കുന്നതിന് കിഴിവുള്ള ഉൽപ്പന്നങ്ങളിൽ ലേബലുകൾ ചേർക്കൽ നിർബന്ധമാണ്. കിഴിവുകൾ ആരംഭിച്ച  തീയതി മുതൽ 15 ദിവസത്തിൽ കൂടുതൽ കിഴിവുകൾ നൽകാൻ പാടില്ല.

സെപ്തംബർ 17 മുതൽ ദേശീയ ദിന കിഴിവുകൾ നൽകാൻ  സ്ഥാപനങ്ങൾക്ക് മന്ത്രാലയം അനുമതി നൽകി. കിഴിവ് പെർമിറ്റ് നൽകുന്നതിന് സ്ഥാപനം 4 പ്രധാന ആവശ്യകതകൾ സമർപ്പിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.