മലപ്പുറം സ്വദേശി റിയാദില്‍ നിര്യാതനായി

0
2189

റിയാദ്: മലപ്പുറം അരീക്കോട് വാലില്ലാപ്പുഴ കുട്ടൂളി സ്വദേശി മാത്തുത്തൊടി സൂപ്പി (55) റിയാദില്‍ നിര്യാതനായി. നെഞ്ചുവേദനയെ തുടര്‍ന്ന് ശുമൈസി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തിയിരുന്നുവെങ്കിലും മരണപ്പെടുകയായിരുന്നു.

എക്‌സിറ്റ് നാലിലായിരുന്നു താമസം.
ഭാര്യ: ഫാത്തിമ. മക്കള്‍: ജസ്‌ന, അസ്ലി.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, ഉമര്‍ അമാനത്ത്, സുഹൃത്തുക്കളായ ഫൈസല്‍, തോമസ് എന്നിവര്‍ രംഗത്തുണ്ട്.