ജിദ്ദ: മൂന്ന് പതിറ്റാണ്ട് നീണ്ട പ്രവാസത്തിന് വിരാമം കുറിച്ച് നാട്ടിലേക്ക് മടങ്ങുന്ന വയനാട് സ്വദേശി ഹസ്സൻ പച്ചിലക്കാടിന് അൽ നഹ്ദി ഫാർമസി ഗ്രൂപ്പിലെ സുഹൃത്തുക്കൾ യാത്രയയപ്പ് നൽകി.
റുവൈസിലെ സീഗൾസ് റെസ്റ്റോറൻ്റിൽ വെച്ച് നടത്തിയ യാത്രയയപ്പ് സംഗമത്തിൽ ജസ്മൽ ചാത്തല്ലൂർ അധ്യക്ഷ്യം വഹിച്ചു. മുഹമ്മദലി കാളങ്ങാടൻ ഉൽഘാടനം ചെയ്തു.
ഹുസൈൻ കുണ്ടോട്ടി, ഷാജഹാൻ വേങ്ങര, യൂനുസ് പെരിന്തൽമണ്ണ, മുസ്തഫ വേങ്ങര തുടങ്ങിയവർ ആശംസകൾ നേർന്നു. ഹസ്സൻ പച്ചിലക്കാടിനുള്ള ഉപഹാരം സാഹിത്യകാരനും ഗ്രന്ഥകാരനുമായ എ. പി അൻവർ വണ്ടൂർ സമ്മാനിച്ചു. അമീൻ മുത്തു കൊട്ടപ്പുറം സ്വാഗതവും അബ്ദുൽ ജലീൽ മേൽമുറി നന്ദിയും പറഞ്ഞു.