ജിദ്ദ: വണ്ടൂർ മണ്ഡലം കെഎംസിസിയുടെ ആഭിമുഖ്യത്തിൽ സഊദി സന്ദർശനം നടത്തുന്ന മുസ്ലിം ലീഗ് നേതാക്കൾക്ക് സ്വീകരണവും ഭാഷ സമര രക്ത സാക്ഷി കുഞ്ഞിപ്പ സ്മാരക നിർമ്മാണ പ്രചാരണ കൺവെൻഷനും സംഘടിപ്പിച്ചു. ഷറഫിയ കെ എം സി.സി ഓഫിസിൽ വെച്ച് നടന്ന പരിപാടി ജിദ്ദ കെ എം സി സി സെൻട്രൽ കമ്മറ്റി ചെയർമാൻ നിസാം മമ്പാട് ഉദ്ഘാടനം ചെയ്തു. വണ്ടൂർ മണ്ഡലം കെ എം സി സി പ്രസിഡണ്ട് സലീം മമ്പാട് അധ്യക്ഷത വഹിച്ചു. കാളികാവ് പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഉസ്താദ് ഫരീദ് റഹ്മാനി മുഖ്യ പ്രഭാഷണം നടത്തി.
മലപ്പുറം ജില്ല കെ എം സി സി ജനറൽ സെക്രട്ടറി ഹബിബ് കല്ലൻ, സെക്രട്ടറി സാബിൽ മമ്പാട്, കാളികാവ് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ. പി. ഹൈദറലി മാസ്റ്റർ, ശിഹാബ് കുട്ടശ്ശേരി, സലാം തുവ്വൂർ എന്നിവർ പ്രസംഗിച്ചു.
ജിദ്ദ – വണ്ടൂർ മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി സലാം തുവ്വൂർ സ്വാഗതവും ട്രഷറർ മുസ്തഫ തൊണ്ടിയിൽ നന്ദിയും പറഞ്ഞു.
സയ്യിദ് മുഹ്ദാർ തങ്ങൾ കാളികാവ്, ശിഹാബ്, മജീദ് അഞ്ചച്ചവിടി, കെ. കെ ഉമർ, സിറാജ്, സുലൈമാൻ, ഷഫീഖ് പള്ളിശ്ശേരി, അസീസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.