ദോഹ: ഖത്തർ ലോകകപ്പിന്റെ ലോഗോ പതിച്ച പ്രത്യേക നമ്പറുകളുള്ള നമ്പർ പ്ലേറ്റുകൾ ഇന്നു മുതൽ സ്വന്തമാക്കാം.
ഇന്ന് രാവിലെ 8ന് ആരംഭിച്ച ലേലം ഈ മാസം 18ന് രാത്രി 10വരെ തുടരും. ഗതാഗത ജനറൽ ഡയറക്ടറേറ്റ് മെട്രാഷ് 2 ആപ്പിലൂടെയാണ് ലേലം നടത്തുന്നത്.
2 വിഭാഗങ്ങളിലായാണ് ലേലം. ഓരോന്നിനും പ്രത്യേക സെക്യൂരിറ്റി ഡിപ്പോസിറ്റുകൾ നൽകണം. ഇക്കഴിഞ്ഞ മെയിൽ നടന്ന ലേലത്തിൽ ലോകകപ്പ് ലോഗോ പതിച്ച 50 പ്രത്യേക നമ്പർ പ്ലേറ്റുകളാണ് വിറ്റത്.