ജഡ്ജിക്ക് തെരുവുനായയുടെ കടിയേറ്റു

0
6229

പത്തനംതിട്ട: കാൽനടയയായി പോകുകയായിരുന്നു ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ടിന് തെരുവുനായയുടെ കടിയേറ്റു. ഇന്നലെ രാത്രി ഒൻപതോടെ മേലേവെട്ടിപ്രം ഭാഗത്തെ റോഡിൽവച്ച് കാലിനാണു കടിയേറ്റത്.

കാലിൽ രണ്ടിടത്ത് കടിയേറ്റിട്ടുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് പ്രതിരോധ കുത്തിവെയ്പെടുത്തു.

അല്പസമയത്തിനുശേഷം ജനറൽ ആശുപത്രിക്കടുത്തുള്ള വസ്ത്രവ്യാപാരശാലയിലെ സുരക്ഷാജീവനക്കാരൻ ചാലാപ്പള്ളി സ്വദേശി പ്രകാശ്ബാബുവിനേയും നായ കടിച്ചു. സ്ഥാപനത്തിന് മുന്നിൽ റോഡരികിൽ നിൽക്കുകയായിരുന്ന ഇദ്ദേഹത്തിന്റേയും കാലിലാണ് കടിച്ചത്.

രണ്ടിടത്ത് ആഴത്തിലുള്ള മുറിവുണ്ട്. പ്രകാശിനേയും ആശുപത്രിയിലെത്തിച്ച് കുത്തിവെയ്പെടുത്തു. രണ്ടുപേരേയും കടിച്ച നായ്ക്കളെ കണ്ടെത്താനായിട്ടില്ല. ഓമല്ലൂരിൽ വനംവകുപ്പ് ജീവനക്കാരനേയും തെരുവ് നായ കടിച്ചിരുന്നു.