ഇസ്‌ലാമാബാദ്: പക്ഷി ഇടിച്ചതിനെ തുടർന്ന് അന്താരാഷ്ട്ര വിമാനം ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടു. സഊദി ദേശീയ വിമാനകമ്പനിയായ സഊദിയ വിമാനമാണ് പാകിസ്ഥാനിലെ കറാച്ചി ജിന്ന വിമാനത്താവളത്തിൽ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് നിമിഷങ്ങൾ മാത്രം ശേഷിക്കെയാണ് പക്ഷി ഇടിച്ചതിനെ തുടർന്ന് അന്താരാഷ്ട്ര വിമാനം ഒരു ദുരന്തത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു.
ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന സഊദി ആസ്ഥാനമായുള്ള എയർലൈനിന്റെ എയർബസ് എ 330 വിമാനത്തിലാണ് സംഭവം. കറാച്ചിയിൽ ഇറങ്ങുന്നതിന് തൊട്ട് മുമ്പ് ഒന്നാം നമ്പർ എഞ്ചിനിലാണ് പക്ഷി ഇടിച്ചത്. എന്നാൽ, പൈലറ്റുമാരുടെ ശ്രമകരമായ ഇടപെടലിൽ വിജയകരമായി വിമാനം സുരക്ഷിതമായി ഇറക്കി.
സംഭവത്തെ തുടർന്ന് കറാച്ചിയിൽ നിന്ന് ജിദ്ദയിലേക്കുള്ള വിമാനം റദ്ദ് ചെയ്തു. സൗദി എയർലൈനിന്റെ എൻജിനീയറിങ് ജീവനക്കാർ ജെറ്റിന്റെ എഞ്ചിൻ നന്നാക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. മടക്കയാത്രയിൽ ജിദ്ദയിലേക്ക് പോകണ്ടിയിരുന്ന എല്ലാ യാത്രക്കാരെയും അടുത്തുള്ള ഹോട്ടലിലേക്ക് മാറ്റിയിരുന്നു.