റിയാദ്: സഊദിയിൽ ഒരു കമ്പനി ആസ്ഥാനത്തുണ്ടായ ബസ് അപകടത്തിൽ പതിനാല് പേർക്ക് പേരിക്കേറ്റു. അൽ ഖസീമിലെ ഒരു കമ്പനിയുടെ ആസ്ഥാനത്തിനുള്ളിലാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റവരെ ഉയൂൻ അൽ ജവാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അപകട വിവരം ആശുപത്രിയിൽ എത്തിയ ഉടൻ ആശുപത്രിയിൽ യെല്ലോ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും മുഴുവൻ മെഡിക്കൽ സ്റ്റാഫിനെയും സജ്ജമാക്കി പരിക്കേറ്റവർക്ക് വേണ്ട നടപടികൾ കൈകൊള്ളാൻ സജ്ജമാക്കുകയും ചെയ്തിരുന്നു.
പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിൽ എത്തിക്കുകയും ആവശ്യമായ അടിയന്തര, ചികിത്സ സേവനങ്ങൾ നൽകുകയും ചെയ്തു. പരിക്കേറ്റവരിൽ 11 ഇവിടെ തന്നെ അഡ്മിറ്റ് ചെയ്യുകയും രണ്ട് പേരെ മറ്റു ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു. ഒരാളെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.