ഫൈനൽ എക്സിറ്റ് അബ്ഷിർ വഴി ക്യാൻസൽ ചെയ്യാം, പക്ഷെ ഈ നിബന്ധന പാലിക്കണം: ജവാസാത്

0
3007

റിയാദ്: ഫൈനൽ എക്‌സിറ്റ് വിസ സ്പോൺസറുടെ “അബ്ശിർ” അല്ലെങ്കിൽ “മുഖീം” പ്ലാറ്റ്‌ഫോം വഴി റദ്ദാക്കാമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് വ്യക്തമാക്കി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇത് പൂർത്തിയാക്കുന്നതിന് താമസക്കാരന്റെ ഇഖാമയിൽ കാലാവധി ഉണ്ടായിരിക്കൽ അത്യാവശ്യമാണെന്ന് പാസ്സ്പോർട്ട് ഡയറക്ടറേറ്റ് വ്യക്തമാക്കി. അബ്ശിറിലെയും മുഖീമിലെയും തൊഴിലുടമകളുടെ അക്കൗണ്ടുകള്‍ വഴിയാണ് വിദേശ തൊഴിലാളികളുടെ ഫൈനല്‍ എക്‌സിറ്റ് റദ്ദാക്കേണ്ടത്.

പ്രബോഷൻ കാലയളവിലുള്ള തൊഴിലാളികൾക്ക് “അബ്ശിർ” ഇലക്ട്രോണിക് ബിസിനസ് പ്ലാറ്റ്‌ഫോം വഴി ഫൈനൽ എക്‌സിറ്റ് വിസ നൽകുന്ന സേവനം ഏറെ ഗുണകരമാണെന്നും പാസ്‌പോർട്ട് ഡിപ്പാർട്ട്മെന്റ് വകുപ്പുകൾ അവലോകനം ചെയ്യാതെ തന്നെ ഇലക്‌ട്രോണിക് രീതിയിൽ ഫൈനൽ എക്‌സിറ്റ് വിസ നൽകുന്നത് തൊഴിലുടമകൾക്ക് എളുപ്പമാക്കുന്നുവെന്നും ജവാസാത് ചൂണ്ടിക്കാട്ടി.