ദമാം: സാമൂഹ്യ പ്രവർത്തകന്റെ ഇടപടെലിൽ എംബസിയുടെ സഹായത്തോടെ ഹുറൂബിലായ ഹൈദരാബാദ് സ്വദേശി നാടണഞ്ഞു. ആറ് വർഷത്തോളം റിയാദിലെ ഒരു പ്രമുഖ കമ്പനിയിൽ പ്രൊജക്റ്റ് മാനേജരായി ജോലി ചെയ്ത് വന്നിരുന്ന ഹൈദരാബാദ് സ്വദേശി ശൈഖ് അബ്ദുൽ ഹാഫിസ് ആണ് ഒടുവിൽ ഹുറൂബ് ദുരിതക്കയത്തിൽ നിന്ന് മോചനം നേടി നാടണഞ്ഞത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജുബൈലിലെ സാമൂഹ്യ പ്രവർത്തകൻ സൈഫുദ്ധീൻ പൊറ്റശെരിയുടെ ഇടപെടലാണ് ഇദ്ദേഹത്തിന് തുണയായത്.
കമ്പനിയുടെ പ്രൊജക്റ്റ് നിലച്ച കാരണം ജുബൈലിലെ മറ്റൊരു കമ്പനിയിലെ ഓഫർ അനുസരിച്ച് വിസ ട്രാൻസ്ഫർ ചെയ്യാനുളള ശ്രമത്തിലായിരുന്നു ഇദ്ദേഹം. നിർഭാഗ്യവശാൽ ആ ജോലിയും ശരിയാവാതെ വന്നതിനാൽ താൽകാലികമായി മറ്റൊരു കോൺട്രാക്റ്റിംഗ് പവർ സപ്ലൈയിലേക്ക് വിസാ മാറ്റത്തിന് തുനിഞ്ഞപ്പോഴേക്കും ഇടക്കാലത്തുണ്ടായ കാലതാമസത്താൽ മുൻ കമ്പനി ഹുറൂബിലാക്കുകയായിരുന്നു.
ജോലിയും ശമ്പളവുമില്ലാതെ പ്രതിസന്ധിയിലായതിനു പുറമെ കൊറോണയും പിടിപെട്ട് ഏറെ ദുരിതത്തിലായ ഇദ്ദേഹത്തിന് സഹായകമായി ജുബൈലിലെ വെൽഫെയർ പ്രവാസി പ്രവർത്തകനും ഇന്ത്യൻ എംബസി സാമൂഹ്യ പ്രവർത്തകനുമായ സൈഫുദ്ദീൻ പൊറ്റശ്ശേരി രംഗത്തെത്തുകയായിരുന്നു. നാട്ടിൽ പോവാനായി ഫൈനൽ ഏക്സിറ്റ് ലഭിക്കാനായി സഹായത്തിന്നാവശ്യപ്പെട്ടത്തോടെയാണ് വിഷയം സൈഫുദ്ധീൻറെ ശ്രദ്ധയിൽ പെട്ടത്.
അദ്ദേഹത്തിന്റെ വിഷമാവസ്ഥ മനസിലാക്കിയ സൈഫുദ്ദീൻ പൊറ്റശ്ശേരി എംബസിയിൽ പേര് റജിസ്റ്റർ ചെയ്യാൻ നിർദേശിക്കുകയും ഫൈനൽ ഏക്സിറ്റ് ലഭിക്കാനായി എംബസി യോടപേക്ഷിക്കയായിരുന്നു. റിയാദിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ ആശിഖ്ന്റെ സഹായത്താൽ സൈഫുദ്ദീന്റെ സഹകരണത്തോടെയും ഒരാഴ്ചക്കകം ഫൈനൽ ഏക്സിറ്റ് ലഭിച്ച് ഉംറയും ചെയ്ത ശേഷമാണ് നന്ദിയറിയിച്ചു കൊണ്ട് സസന്തോഷം നാടണഞ്ഞത്. ഹുറൂബ് കാരണത്താൽ ദുരിതം അനുഭവിക്കുന്നവർക്ക് ഇതേ മാർഗത്തിൽ എംബസിയിൽ രജിസ്റ്റർ ചെയ്ത് നാടണയാനാകുമെന്നത് ശ്രദ്ധേയമാണ്.