സഊദിയിൽ കൃഷിത്തോട്ടത്തില്‍ അപകടത്തില്‍ ഇന്ത്യക്കാരന്‍ മരിച്ചു

0
800

റിയാദ്: ഉത്തര്‍പ്രദേശ് സ്വദേശി തെക്ക് പടിഞ്ഞാറന്‍ സഊദിയിലെ ജിസാനില്‍ അപകടത്തില്‍ മരിച്ചു. 24-വയസുള്ള അല്‍ത്വാഫ് ഹുസൈനാണ് മരിച്ചത്. ജിസാനിലെ ഒരു കൃഷിത്തോട്ടത്തില്‍ ജോലി ചെയ്തുവരികയായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആറു മാസം മുമ്പാണ് സഊദിയില്‍ എത്തിയത്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജിസാന്‍ കെ.എം.സി.സി ജനറല്‍ സെക്രട്ടറിയും സി.സി.ഡബ്യൂ അംഗവുമായ ഷംസു പൂക്കോട്ടൂരിന്റെ നേതൃത്വത്തില്‍ രംഗത്തുണ്ട്.

പരേതന്റെ അമ്മാവന്‍ കമറുല്‍ ഹുദയും സ്പോണ്‍സറും സഹായവുമായി രംഗത്തുണ്ടായിരു. പിതാവ് മഖ്ബൂല്‍ ഹുസൈന്‍ മജാബിര്‍, മാതാവ് ഷക് ലാഹിന്‍ നിസ. മൃതദേഹം ഈ മാസം ഒന്‍പതിന് ജിസാന്‍- ജിദ്ദ- ലഖ്നൗ വിമാനത്തില്‍ നാട്ടില്‍ എത്തിച്ച് മറവു ചെയ്യും.