വിവാഹം കഴിക്കാന്‍ വിസമ്മതിച്ച യുവതിയെ അറബ് യുവാവ് വെടി വെച്ച് കൊലപ്പെടുത്തി

0
1728

കെയ്‌റോ: തന്നെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ച യുവതിയെ യുവാവ് വെടിവെച്ച് കൊലപ്പെടുത്തി. ഈജിപ്തിലാണ് സംഭവം. 30 കാരനാണ് പ്രതി. വടക്കന്‍ കെയ്‌റോയില്‍ മെനൗഫിയ ഗവര്‍ണറേറ്റിലാണ് സംഭവം ഉണ്ടായത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

20 കാരിയായ യുവതിയോട് തന്നെ വിവാഹം കഴിക്കണമെന്ന് യുവാവ് ആവശ്യപ്പെട്ടു. എന്നാല്‍ യുവതി ഇത് നിരസിച്ചു. തുടര്‍ന്നുണ്ടായ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. യുവതിയെ വഴിയില്‍ തടഞ്ഞുനിര്‍ത്താനും പ്രതി ശ്രമിച്ചിരുന്നു. തുടര്‍ന്ന് തിരക്കേറിയ സ്ട്രീറ്റില്‍ വെച്ച് യുവാവ് യുവതിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

യുവതിയുടെ വീടിന് അടുത്തായി കാത്തുനിന്ന പ്രതി, യുവതി വീടിന് പുറത്തേക്കിറങ്ങിയപ്പോള്‍ വെടിവെക്കുകയായിരുന്നെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷി പറഞ്ഞു. ഉടന്‍ തന്നെ യുവതിയെ മാതാപിതാക്കള്‍ ബറാകാത് എല്‍ സബാ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണപ്പെട്ടു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടാനായിട്ടില്ല. പൊലീസ് തെരച്ചില്‍ ശക്തമാക്കി.