റിയാദ്: മലപ്പുറം സ്വദേശി സഊദിയിലെ അൽ ഖർജിൽ അന്തരിച്ചു. പെരുവള്ളൂർ കാടപ്പടിക്കടുത്ത് ഫാറൂഖാബാദിലെ തൊട്ടിയിൽ അഷ്‌റഫ് (51) ആണ് മരിച്ചത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഹൃദയ സംബന്ധമായ അസുഖം കാരണം ചികിത്സയിലായിരുന്ന ഇദ്ദേഹം നാട്ടില്‍ പോകാനുള്ള തയാറെടുപ്പിനിടെയാണ് മരണം സംഭവിച്ചത്.
നസീറ ഇല്ലിക്കല്‍ ആണ് ഭാര്യ. ഇര്‍ഫാന തസ്‌നി, ഹസ്‌ന, മുഹമ്മദ് മിന്‍ഹാജ്, മിഹ ഫാത്തിമ എന്നിവര്‍ മക്കളാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം അല്‍ഖര്‍ജില്‍ ഖബറടക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.