സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ തൊഴില്‍ മാറ്റം ഏഴ് ദിവസത്തിനകം പൂര്‍ത്തിയാക്കണം

0
1512

റിയാദ്: സഊദി അറേബ്യയില്‍ ഗാര്‍ഹിക തൊഴിലാളികളായ പ്രവാസികളുടെ തൊഴില്‍ മാറ്റം പരമാവധി ഏഴ് ദിവസത്തിനുള്ളില്‍ ഓണ്‍ലൈനായി പൂര്‍ത്തീകരിക്കണം. സഊദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‍പോര്‍ട്ട്സ് (ജവാസാത്ത്) ആണ് ഇക്കാര്യം കഴിഞ്ഞ ദിവസം അറിയിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സര്‍വീസ് ട്രാന്‍സ്‍ഫര്‍ അപ്രൂവല്‍ സര്‍വീസിലൂടെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് തങ്ങളുടെ തൊഴില്‍ മാറ്റം അംഗീകരിക്കാനോ നിരസിക്കാനോ സാധിക്കുമെന്നും ജവാസാത്ത് അറിയിച്ചിട്ടുണ്ട്. അബ്ഷിര്‍ പോര്‍ട്ടല്‍ വഴിയാണ് തൊഴില്‍ മാറ്റത്തിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടത്.

പോര്‍ട്ടലില്‍ പ്രവേശിച്ച് മൈ സര്‍വീസസ് (ഖിദ്‍മത്തീ) എന്നതിലൂടെ സര്‍വീസസ് തെരഞ്ഞെടുക്കണം. ശേഷം പാസ്‍പോര്‍ട്ട്സ് എന്ന മെനുവില്‍ അപ്രൂവല്‍ ഫോര്‍ ട്രാന്‍സ്‍ഫര്‍ ഓഫ് സര്‍വീസസ് എന്ന ഓപ്ഷനുണ്ടാവും. ഈ സംവിധാനത്തിലൂടെ ഏഴ് ദിവസത്തിനുള്ളില്‍ തന്നെ ജോലി മാറ്റത്തിനുള്ളില്‍ അപ്രൂവല്‍ നല്‍കണമെന്നും ജവാസാത്ത് പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.