റിയാദിനെയും കിഴക്കൻ പ്രവിശ്യയെയും ബന്ധിപ്പിക്കുന്ന അതിവേഗ ട്രെയിൻ വരുന്നു

0
2079

റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദിനെയും രാജ്യത്തെ ഏറ്റവും വലിയ വ്യാവസായിക നഗരി ഉൾകൊള്ളുന്ന കിഴക്കൻ പ്രവിശ്യയെയും ബന്ധിപ്പിച്ച് അൽ ഹറമൈൻ ട്രെയിനിന് സമാനമായ അതിവേഗ ട്രെയിൻ സംവിധാനം ഏർപ്പെടുത്താൻ നീക്കം. രണ്ടു മഹാ നഗരികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധതിയെക്കുറിച്ച് രാജ്യത്തെ ഗതാഗത അധികൃതർ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ഗതാഗത ഉപമന്ത്രി റുമൈഹ് അൽ റുമൈഹ് പറഞ്ഞു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പദ്ധതി യാഥാർഥ്യമായാൽ ഏകദേശം 410 കിലോമീറ്റർ ദൂരമുള്ള രണ്ട് പ്രദേശങ്ങൾക്കിടയിലുള്ള യാത്രാ സമയം ഏകദേശം ഒരു മണിക്കൂറും 15 മിനിറ്റും ആയി ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രെയിൻ ഓടിക്കൽ മേഖല തൊഴിൽ പുരുഷന്മാരിൽ മാത്രം ഒതുങ്ങാൻ ആഗ്രഹിക്കുന്നില്ല എന്നതിനാൽ അടുത്ത ജനുവരിയിൽ സഊദി വനിതകൾക്ക് ട്രെയിൻ ഡ്രൈവിംഗ് പ്രവേശം നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

എല്ലാ മേഖലകളിലും സ്ത്രീകളുടെ ശാക്തീകരണം വർദ്ധിപ്പിക്കുന്ന മുൻനിര രാജ്യങ്ങളിലൊന്നാണ് സഊദി അറേബ്യ. ഇതിന്റെ തുടക്കം അൽ-ഹറമൈൻ ട്രെയിനിൽ നിന്നായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഗതാഗത മന്ത്രാലയത്തിന്റെയും മുനിസിപ്പാലിറ്റികളുടെയും ചുമതലകൾ ഓവർലാപ്പ് ചെയ്യുന്നതാണ് രാജ്യത്തെ പല റോഡുകളുടെയും പ്രശ്‌നങ്ങൾക്ക് കാരണമെന്ന് അൽ റുമൈഹ് അഭിപ്രായപ്പെട്ടു.