നറുക്കെടുപ്പിൽ പ്രവാസിക്ക് 43.4 കോടി രൂപ സമ്മാനം; മലയാളിക്ക് 21.7 ലക്ഷവും

0
2277

അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2 കോടി ദിർഹം (43.4 കോടി രൂപ) ദുബായിൽ ജോലി ചെയ്യുന്ന സെലിൻ ജാസിന്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഫ്രാൻസുകാരി ജേതാവാകുന്നത്. രണ്ടാം തവണയാണു സെലിൻ ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരു സുഹൃത്തിനൊപ്പം ചേർന്നാണു സമ്മാനാർഹമായ ടിക്കറ്റ് സ്വന്തമാക്കിയത്. സമ്മാനത്തുക സുഹൃത്തുമായി ചേർന്നു പങ്കു വയ്ക്കും. 1998 മുതൽ ദുബായിൽ താമസിക്കുന്ന സെലിൻ ഇവിടെ ഒരു ബിൽഡിങ് മെറ്റീരിയൽ കമ്പനിയിൽ മാനേജരായി ജോലി നോക്കുകയാണ്.

രണ്ടാം സമ്മാനമായ 10 ലക്ഷം ദിർഹം (2.17 കോടി രൂപ) ദോഹയിൽ താമസിക്കുന്ന ഫിലിപ്പീൻസുകാരി ജൂണെലിറ്റൊ ബോർജ നേടി. മൂന്നാം സമ്മാനമായ ഒരു ലക്ഷം ദിർഹം ( 21.7 ലക്ഷം രൂപ) മലയാളിയായ ജയകുമാർ വാസുപിള്ളയ്ക്കു ലഭിച്ചു. നാലാം സമ്മാനം പാക്ക് സ്വദേശിയായ അയാസ് മുഹമ്മദ് (50,000 ദിർഹം) നേടി.

ഡ്രീം കാർ വിഭാഗത്തിൽ ഇന്ത്യക്കാരനായ അജയ് ഭാട്യ വിജയിയായി. മസരാറ്റി ഗീബ്ലി ഹൈബ്രിഡ് സീരിസ് 5 ആണ് അദ്ദേഹത്തിന് ലഭിക്കുക. 008904 എന്ന നമ്പറാണ് അജയ്ക്ക് ഭാഗ്യം കൊണ്ടുവന്നത്.