റിയാദ്: സഊദിയിലെ അൽ ബഹ മേഖലയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ ജിയോളജിക്കൽ സർവേ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് അൽ ബഹ പ്രദേശത്ത് നേരിയ ഭൂചലനം നിരീക്ഷിച്ചത്. ഇത് ചില താമസക്കാർക്ക് അനുഭവപ്പെടുകയും ചെയ്തു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
റിക്ടർ സ്കെയിലിൽ 1.95 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം വളരെ ചെറുതാണെന്ന് അതോറിറ്റിയുടെ ഔദ്യോഗിക വക്താവ് താരിഖ് അബൽ ഖൈൽ പറഞ്ഞു.
ഭൂമിയുടെ ഉപരിതലത്തോടുള്ള സാമീപ്യത്തിന്റെ ഫലമായി ചില നിവാസികൾക്ക് ഭൂചലനം അനുഭവപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
റിക്ടർ സ്കെയിലിൽ 3.62 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അൽ ബഹയുടെ തെക്കുപടിഞ്ഞാറുള്ള സബ്ത് അൽ അലായ ഗവർണറേറ്റിന് സമീപം കഴിഞ്ഞ ബുധനാഴ്ച അനുഭവപ്പെട്ടതായി അതോറിറ്റി അറിയിച്ചിരുന്നു.