അബുദാബി ബിഗ് ടിക്കറ്റിൽ പ്രവാസിക്ക് 2 കോടി ദിർഹം സമ്മാനം

0
4401

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പ്രവാസിക്ക് 20 മില്യൻ ദിർഹത്തിന്റെ ( 2 കോടി ദിർഹം, 42 കോടിയിലേറെ ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനം. സെലിൻ ജാസിൻ എന്ന ഫ്രഞ്ച് വനിതയെ തേടിയാണ് ഈ ഭാഗ്യമെത്തുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ ചരിത്രത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കുന്ന ആദ്യത്തെ ഫ്രഞ്ച് വംശജയാണു സെലിൻ.

രണ്ടാം തവണയാണു സെലിൻ ബിഗ് ടിക്കറ്റ് വാങ്ങുന്നത്. ഒരു സുഹൃത്തിനൊപ്പം ചേർന്നാണു സമ്മാനാർഹമായ ടിക്കറ്റ് സ്വന്തമാക്കിയത്. സമ്മാനത്തുക സുഹൃത്തുമായി ചേർന്നു പങ്കു വയ്ക്കും.

1998 മുതൽ ദുബായിൽ താമസിക്കുന്ന സെലിൻ ഇവിടെ ഒരു ബിൽഡിങ് മെറ്റീരിയൽ കമ്പനിയിൽ മാനേജരായി ജോലി നോക്കുകയാണ്.