റിയാദിൽ ബാത്ത്റൂമിൽ പോകാനായി സമ്മതം ചോദിച്ച സഹപാഠിയെ ക്ലാസ് ലീഡർ പെരുമാറി, ഗുരുതര പരിക്കേറ്റ ബാലനെ ശാസ്ത്രക്രിയക്ക് വിധേയനാക്കി

0
3001

റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദിൽ ക്ലാസ് ലീഡറുടെ പെരുമാറ്റം അക്രമസാക്തമായി. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ സഹപാഠിയായ മറ്റൊരു വിദ്യാർത്ഥിയെ ശാസ്ത്രക്രിയക്ക് വിധേയനാക്കി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം അരങ്ങേറിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പേരിക്കേറ്റ കുട്ടിയുടെ മാതാവ് പ്രാദേശിക മധ്യമങ്ങളോട് സംഭവം വിവരിച്ചു.  സ്കൂൾ സ്‌കൂൾ സമയം അവസാനിച്ചപ്പോൾ ക്ലാസ് ലീഡർ സഹപാഠിയുടെ തലയിൽ എറിയുകയും നിലത്തേക്ക് തള്ളിയിടുകയും ചെയ്തതിനെ തുടർന്ന് 11 വയസ്സുള്ള ആൺകുട്ടിക്ക് തലയോട്ടിയിൽ പൊട്ടലും ആന്തരിക രക്തസ്രാവവും ഉണ്ടായി, തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിച്ചു.

റിയാദിലെ തുവൈഖിലെ അൽ ബാദിയ പ്രൈമറി സ്‌കൂളിൽ അഞ്ചാം ക്ലാസിലാണ് സംഭവം. ക്ലാസിലെ ലീഡറായ മകൻ തന്റെ സഹപ്രവർത്തകനോട് ബാത്ത് റൂമിൽ പോകാനായി അനുവാദം ചോദിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ബാത്ത്റൂമിൽ പോകാനായി തന്റെ മകൻ ലീഡറോഡ് അനുവാദം ചോദിച്ചതോടെ, വിസമ്മതത്തോടെ ലീഡർ അവനെ എതിരേറ്റുവെന്നും തുടർന്ന് അവനെ പിന്നിൽ നിന്ന് ഇടിച്ച് നിലത്തിട്ടുവെന്നും ബോധം നഷ്ടപ്പെടുകയും തലയോട്ടി പൊട്ടി രക്തസ്രാവം ഉണ്ടാവുകയും ചെയ്തുവെന്നും കുട്ടിയുടെ മാതാവ് ഓൺലൈൻ പത്രത്തോട് വെളിപ്പെടുത്തി.

എന്നാൽ, ടീച്ചറും സ്കൂൾ അഡ്മിനിസ്ട്രേഷനും ആംബുലൻസ് വിളിക്കാനോ ആശുപത്രിയിൽ പരിശോധനക്ക് വിധേയനക്കാനോ തയ്യാറായില്ലെന്നു സംഭവത്തെ കുറിച്ച് മാതാവായ തന്നോട് പറഞ്ഞില്ലെന്നും കുട്ടിയുടെ മാതാവ് ആരോപിച്ചു. പക്ഷേ അമ്മമാരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് താൻ ഇക്കാര്യം അറിഞ്ഞതെന്നും യുവതി വെളിപ്പെടുത്തി.

എന്താണ് സംഭവിച്ചതെന്ന് ചോദിക്കാൻ താൻ സ്‌കൂൾ പ്രിൻസിപ്പലുമായി ബന്ധപ്പെടുകയും മകനെ ആശുപത്രിയിൽ പരിശോധിക്കാനായി കൊണ്ടു പോകുകയുമായിരുന്നു. ഉടൻ തന്നെ കിംഗ് സൽമാൻ ഹോസ്പിറ്റലിലേക്ക് മാറ്റിയതായും പരിശോധനയിൽ തലയോട്ടിക്ക് പൊട്ടലും ആന്തരിക രക്തസ്രാവവും ഉണ്ടെന്ന് കണ്ടെത്തുകയും അൽ ശുമൈസി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

തുടർന്ന് ഇന്ന് (ശനിയാഴ്‌ച) മകനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മാതാവ് പറഞ്ഞു. തന്റെ മകനെ ദുരുപയോഗം ചെയ്ത കുട്ടിയെ കുറിച്ച് പല കുട്ടികളും നേരത്തെ പലപ്പോഴും പരാതിപ്പെട്ടിരുന്നുവെന്നും “ഇലക്ട്രോണിക് ഗെയിമുകളിൽ വീണു പോയ ബാലൻ കുട്ടികളോട് അവ പ്രയോഗിക്കുന്നതും പ്രയോഗിച്ച് തുടങ്ങിയതായും മാതാവ് പറഞ്ഞു