സഊദിയിൽ വൈദ്യുത ബില്ലിൽ ഇത് ശ്രദ്ധിച്ചാൽ വൈദ്യുത വിച്ചേദിക്കുന്നതിൽ നിന്ന് തത്കാലം ഒഴിവാകാം

0
3222

റിയാദ്: വൈദ്യത സേവന തടസ്സം ഒഴിവാക്കുന്നതിന് കുടിശ്ശിക ബില്ലിന്റെ മൂല്യം  തവണകളായി അടയ്ക്കാമെന്ന് സഊദി ഇലക്‌ട്രിസിറ്റി കമ്പനി വ്യക്തമാക്കി. പ്രത്യേകിച്ച്, റെസിഡൻഷ്യൽ താരിഫുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിൽ നേരത്തെ തന്നെ തീരുമാനം കൈകൊണ്ടിട്ടുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വൈദ്യുതി വിച്ചേദനം ഒഴിവാക്കാൻ, റെസിഡൻഷ്യൽ താരിഫിലെ ആകെ  തുകയുടെ 50 ശതമാനം അടയ്ക്കാൻ കഴിയുമെന്ന് കമ്പനി സൂചിപ്പിച്ചു, ബാക്കിയുള്ളത് അടുത്ത ബില്ലിനൊപ്പം അടയ്ക്കാനുള്ള അവസരസവുമുണ്ട്.

ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചാൽ നഷ്ടപരിഹാരം ലഭിക്കാൻ ഉപഭോക്താവിന് അവകാശമുണ്ടെന്ന് ഇലക്ട്രിസിറ്റി കമ്പനി സൂചിപ്പിച്ചു. തകരാർ പരിഹരിക്കുന്നതിനിടയിൽ പെട്ടെന്നുള്ള വൈദ്യുതി മുടക്കം കാരണം, ആ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരത്തിനായി അപേക്ഷിക്കാമെന്നാണ് സഊദി ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചത്.