ദമാം വിമാനത്താവളത്തിലെ കാർപാർക്കിങ് നിരക്കിൽ മാറ്റം

0
2265

റിയാദ്: സഊദിയിലെ പ്രമുഖ വിമാനത്താവളങ്ങളിൽ ഒന്നായ ദമാം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാർപാർക്കിങ്ങിന് പുതിയ നിരക്ക്. ദമാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിലവിലെ നിരക്കിൽ മാറ്റം വരുത്തിയതോടെ പാർക്കിങ്ങിനു കൂടുതൽ തുക നൽകണം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കിയോസ്ക് മെഷീനുകൾ, മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴി പണമിടപാട് നടത്തുന്നവർക്ക് മണിക്കൂറിന് മൂന്ന് റിയാലായും എക്സിറ്റിലെ കാഷ് കൗണ്ടർ വഴി പണമടക്കുന്നവർക്ക് മണിക്കൂറിന് നാല് റിയാലായുമാണ് പുതുക്കി നിശ്ചയിച്ചത്.

എക്സിറ്റ് പോയിന്റിലെ വാഹനങ്ങളുടെ തിരക്ക് കുറക്കുന്നതിന്റെയും പണമിടപാട് സുഗമമാക്കുന്നതിന്റെയും ഭാഗമായാണ് നടപടി. ദമാം വിമാനത്താവള ടെർമിനലുമായി ബന്ധപ്പെട്ടു കിടക്കുന്ന മൂന്നുനിലകളിലെ പാർക്കിങ് സംവിധാനങ്ങളിലാണ് പുതിയ നിരക്ക് ബാധകമാകുക.