മലപ്പുറം സ്വദേശി സഊദിയിൽ നിര്യാതനായി

0
3232

ജിസാൻ: ജിസാൻ ബേശിൽ ഇക്കണോമിക് സിറ്റിയിൽ ജോലിചെയ്യുന്ന മലപ്പുറം ചെമ്മാട് കരിപറമ്പ് പുതുമണ്ണിൽ ബഷീർ (54)
നിര്യാതനായി.

ഒരാഴ്ച മുമ്പ്‌ ഹ്രദയാഗാതംമൂലം
ജീസാനിലെ അൽ അമീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.
മൂന്നര വർഷമായി നാട്ടിൽ നിന്നും അവധി കഴിഞ്ഞ് എത്തിയിട്ട്.
പരേതനായ പുതുമണ്ണിൽ കുഞ്ഞുഹസ്സൻ ഹാജിയാണ് പിതാവ്
നാട്ടിൽ ഭാര്യയും ഒരു മകളുമുണ്ട്. ചെമ്മാട് താഹിറ ട്രാവൽസ് ഉടമ പുതുമണ്ണിൽ ഹംസ സഹോദരനാണ്.