ജിസിസി താമസക്കാർക്ക് സഊദിയിലേക്ക് ഓൺലൈൻ വിസ

0
3419

റിയാദ്: ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സഊദിയിലേക്ക് ഓൺലൈൻ വിസ അനുവദിച്ചു. മന്ത്രാലയ വെബ്സൈറ്റ് വഴിയാണ് സഊദി അറേബ്യ സന്ദര്‍ശിക്കാന്‍ ജി.സി.സിയിലെ താമസക്കാര്‍ക്ക് വിസ ലഭ്യമാകുക.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദി ടൂറിസം മന്ത്രാലയമാണ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ഇ-വിസക്ക് അപേക്ഷിക്കാമെന്ന് അറിയിച്ചത്. ജി.സി.സിയിലെ പ്രവാസികള്‍ ഉൾപ്പെടെയുള്ളവർക്ക് എളുപ്പത്തിൽ സഊദി സന്ദർശന വിസ നേടുന്നതിനും സഊദിയിലേക്ക് പ്രവേശിക്കുന്നതിനും സഹായകമാകുന്നതാണ് പുതിയ തീരുമാനം.

ഗൾഫ് രാജ്യങ്ങളിലെ താമസക്കാർ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിൽ നിന്നോ യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്നോ വിസ നേടിയവരും ഷെങ്കൻ വിസ കൈവശം ഉള്ളവർക്കും ഇത് പോലെ സഊദി ഇ വിസ വിസ നേടാനാകുമെന്ന് മന്ത്രാലയം അറിയിച്ചു.

ഇലക്‌ട്രോണിക് പ്ലാറ്റ്‌ഫോമിൽ പ്രസിദ്ധീകരിച്ച പ്രൊഫഷനുകൾ അനുസരിച്ച് 3 മാസത്തെ അതാത് രാജ്യങ്ങളിലെ റസിഡൻസി വിസ ഉണ്ടെങ്കിൽ മാത്രമേ സഊദി ഇ വിസ ലഭ്യമാകുകയുള്ളൂ. വിസ ഉടമയുടെ കൂടെ വരുന്ന ഫസ്റ്റ്-ഡിഗ്രി ബന്ധുക്കളും സ്പോൺസർമാരോടൊപ്പം വരുന്ന ഗാർഹിക സേവന തൊഴിലാളികളും ഇതിൽ ഉൾപ്പെടുന്നുണ്ട്.

വിസ ഉടമകൾ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ഹജ്ജ് സീസണിൽ ഹജ്ജ് അല്ലെങ്കിൽ ഉംറ നടത്താൻ ടൂറിസ്റ്റ് വിസക്കാർക്ക്  അനുവാദമില്ലെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

സഊദി അറേബ്യയിൽ പ്രവേശിക്കുന്നതിന് മുമ്പ് സന്ദർശകർ തങ്ങളുടെ രാജ്യത്തെ എംബസിയിൽ നിന്ന് വിസ സ്റ്റാമ്പ് ചെയ്യണമെന്ന നിബന്ധന ഒഴിവാക്കിയാണ് പുതിയ അനുമതി. ലളിതമായ സന്ദർശക യാത്രയിലൂടെ യാത്രക്കാർക്ക് അവസരങ്ങൾ വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം.

ചില പ്രൊഫാഷനുകൾക്ക് മാത്രമാണ് ഇത്തരത്തിൽ വിസ ലഭിക്കൂവെന്നതിനാൽ പ്രൊഫഷൻ ലിസ്റ്റുകളും വിസ ലഭിക്കുന്ന സൈറ്റ് സംബന്ധമായും അടുത്ത ദിവസങ്ങളിൽ അപ്ഡേറ്റുകൾ ഉണ്ടാകുമെന്നാണ് കരുതുന്നത്.