വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട സ്ത്രീകളടക്കം അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍

0
6614

കുവൈത്ത് സിറ്റി: വേശ്യാവൃത്തിയിലേര്‍പ്പെട്ട പ്രവാസികള്‍ കുവൈത്തില്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയത്തിലെ മനുഷ്യക്കടത്ത് തടയുന്നതിന് വേണ്ടിയുള്ള വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്. നാല് പ്രവാസി സത്രീകളും ഒരു പുരുഷനുമാണ് അറസ്റ്റിലായത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തിരിച്ചറിയല്‍ രേഖകളില്ലാതെ രാജ്യത്ത് കഴിഞ്ഞവരാണ് ഇവര്‍. മണിക്കൂറിന് 15-20 കുവൈത്ത് ദിനാര്‍ വാങ്ങിയാണ് ഇവര്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ നിയമ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.