റിയാദ്: പൊതുസ്ഥലത്തു വഴക്കിട്ട ആറു പേരെ റിയാദിൽ പോലീസ് അറസ്റ്റ് ചെയ്തു. തകർക്കത്തിൽ ഏർപ്പെട്ട ഇവരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇതിൽ ഉൾപ്പെട്ട ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അവരെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തതായി പബ്ലിക് സെക്യൂരിറ്റി പ്രസ്താവനയിൽ പറഞ്ഞു.
രാജ്യത്ത് പൊതു സ്ഥലങ്ങളിൽ തർക്കത്തിൽ ഏർപ്പെടുന്നതും ഉച്ചത്തിൽ സംസാരിക്കുന്നതും പിഴ ഉൾപ്പെടെയുള്ള ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളാണ്.