റിയാദ്: സഊദിയിലേക്കുള്ള തൊഴിൽ വിസക്ക് പിസിസി നിർബന്ധമാക്കിയ സാഹചര്യത്തിൽ അവ എങ്ങനെ എടുക്കാമെന്ന് അറിയാം. സഊദിയിൽ നിന്ന് തന്നെ ഇന്ത്യൻ പി.സി.സി എടുക്കാൻ സൗകര്യമുണ്ട്. ഫൈനൽ എക്‌സിറ്റിൽ പോയി പുതിയ തൊഴിൽ വിസയിൽ വരാനുദ്ദേശിക്കുന്നവർക്ക് ഇത് ഏറെ ഉപകാരപ്രദമാണ്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യൻ പാസ്‌പോർട്ട് വിഭാഗത്തിന്റെ വെബ്‌സൈറ്റിൽ https://embassy.passportindia.gov.in/ പി.സി.സിക്ക് അപേക്ഷ നൽകി അപ്പോയിന്റ്‌മെന്റെടുത്ത് പാസ്‌പോർട്ട് കോപ്പി, ഇഖാമ കോപ്പി, ഫോട്ടോ എന്നിവ സഹിതം വി.എഫ്.എസിൽ നേരിട്ട് ഹാജരാകണം. രണ്ടാഴ്ചക്കകം സർട്ടിഫിക്കറ്റ് വി.എഫ്.എസിലെത്തും. അത് നേരിട്ട് പോയി കൈപ്പറ്റണം. സിസ്റ്റത്തിൽ ക്ലിയർ പോലീസ് റിപ്പോർട്ട് ലഭ്യമല്ലെങ്കിൽ, പുനഃപരിശോധന സംബന്ധിച്ച ക്ലിയർ പോലീസ് റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ പിസിസി നൽകൂ.
ഇതുമായി നാട്ടിലെത്തിയാൽ ഉടൻ തന്നെ വിസ സ്റ്റാമ്പിംഗ് നടപടികളിലേക്ക് പ്രവേശിക്കാനാവും. നാട്ടിൽ നിന്ന് പിസിസി എടുക്കാനായി പാസ്സ്പോർട്ട് ഓഫീസുകളെ സമീപിക്കണം. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നേടുന്നതിന് ആദ്യം പാസ്സ്പോർട്ട് സേവ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.
ഇത് സംബന്ധമായ വാർത്ത മലയാളം പ്രസ്സ് നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു.
https://www.passportindia.gov.in/AppOnlineProject/online/pccOnlineAp എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക. ‘Apply for police Clearance Certificate‘ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ഫോം പൂരിപ്പിച്ച് സബ്മിറ്റ് ബട്ടണ്‍ ക്ലിക് ചെയ്യുക. തുടര്‍ന്ന് view saved submitted application എന്നതില്‍ pay and schedule appointment select ചെയ്ത് പണം അടച്ചതിനു ശേഷം അപേക്ഷയുടെ രസീത് പ്രിന്റ് ചെയ്തു എടുക്കുക.
അതില്‍ അപേക്ഷയുടെ റഫറന്‍സ് നമ്പര്‍ ഉണ്ടാകും. അപ്പോയ്‌മെന്റ് ലഭിച്ച തീയതിയില്‍ രേഖകളുടെ ഒറിജിനല്‍, പകര്‍പ്പ് എന്നിവ സഹിതം പാസ്സ്പോർട്ട് സേവാ കേന്ദ്രത്തില്‍ എത്തി ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് നേടാം.
അപേക്ഷകന്റെ പേരിൽ ട്രാഫിക്, പെറ്റി കേസുകൾ ഒഴികെ ക്രിമിനൽകേസുണ്ടെങ്കിൽ സർട്ടിഫിക്കറ്റ് നൽകില്ല. പകരം, കേസ് വിവരങ്ങളടങ്ങിയ കത്ത് നൽകും. ചിലരാജ്യങ്ങളിൽ ജോലി ലഭിക്കണമെങ്കിൽ സ്വഭാവം മികച്ചതാണെന്ന സർട്ടിഫിക്കറ്റ് വേണമെന്നു വന്നതോടെ ഹൈക്കോടതിയിൽ ഹർജി വന്നിരുന്നു. ഇതോടെയാണ് ഈ സർട്ടിഫിക്കറ്റ് നൽകാൻ കേന്ദ്ര സർക്കാരിനോ സർക്കാർ ചുമതലപ്പെടുത്തുന്നവർക്കോ മാത്രമേ അധികാരമുള്ളൂവെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നത്.
നിലവിൽ കുവൈത് മാത്രമാണ് ജിസിസി രാജ്യങ്ങളിൽ പോലീസ് ക്ലിയറൻസ് സട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിരുന്നത്. സഊദി അറേബ്യ കൂടി ഇത് നിർബന്ധമാക്കിയതോടെ ഏറ്റവും കൂടുതൽ പ്രവാസികൾ ജോലിക്കായി പോകുന്നതിനാൽ കൂടുതൽ പ്രവാസികളെ ഇത് ബാധിക്കും.
സഊദി വിസ സ്റ്റാമ്പ് ചെയ്യാൻ പിസിസി നിർബന്ധം; ഓണ്‍ലൈനില്‍ അപേക്ഷിക്കണം, ഘട്ടങ്ങൾ അറിയാം