റിയാദ്: സ്റ്റിക്കർ മാറ്റി ഒട്ടിച്ച് ചൈന സാധനം ഇറ്റലിയുടേത് ആക്കി മാറ്റുന്ന വൻ കേന്ദ്രം റിയാദിൽ കണ്ടെത്തി. റിയാദിലെ വാണിജ്യ മന്ത്രാലയത്തിന്റെ സൂപ്പർവൈസറി ടീമുകൾ നടത്തിയ അന്വേഷണത്തിലാണ് വൻ കേന്ദ്രം കണ്ടെത്തിയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ചൈനയുടെ വാട്ടർ പമ്പുകൾ ഇറ്റലിയുടെ പേരിൽ ആക്കുന്ന വെയർ ഹൗസ് ആണ് കണ്ടെത്തിയത്.
20,000 “ഡൈനാമോ”, 30,000 വ്യാജ തിരിച്ചറിയൽ കാർഡുകൾ എന്നിവ പിടിച്ചെടുത്തതായി മന്ത്രാലയം വിശദീകരിച്ചു, കൂടാതെ, ഉൽപ്പന്നത്തിന്റെ നിർമാണ രാജ്യം മാറ്റുന്ന പ്രക്രിയക്ക് ഉപയോഗിച്ച പ്രത്യേക ഉപകരണങ്ങളും പിടികൂടിയിട്ടുണ്ട്.
വെയർഹൗസ് അടച്ചുപൂട്ടിയതായും നിയമലംഘകർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ യോഗ്യതയുള്ള അധികാരികൾക്ക് കേസ് കൈമാറിയതായും മന്ത്രാലയം സ്ഥിരീകരിച്ചു.
വീഡിയോ കാണാം👇
اختبئوا في مستودع مخالف، يغشون مضخات المياه ويزورون بلد المنشأ من الصين إلى صنع في إيطاليا، وجدنا بحوزتهم 20 ألف "دينمو" مخالف و30 ألف كرت تعريف مزور وأدوات مغشوشة،
كنا لهم بالمرصاد .. ضبطناهم وأغلقنا المستودع وأحلناهم للجهات الأمنية. pic.twitter.com/OF16v7c5ny
— وزارة التجارة | Ministry of Commerce (@MCgovSA) August 29, 2022