സഊദിയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യക്കാരൻ മരണപ്പെട്ടു

0
1474

റിയാദ്: സഊദിയിലെ ജിസാനിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യക്കാരൻ മരണപ്പെട്ടു. ലഖ്‌നൗ രാം സേവക് യാദവിന്റെയും മഞ്ജുള ദേവിയുടെയും മകനായ ദീപക് കുമാർ യാദവാ( 28)ണ് മരിച്ചത്. ജിസാനിലെ അൽ അഹദിലെ അൽ ഹക്കമി ബ്ലോക്ക് നിർമാണ കേന്ദ്രത്തിലാണ് അപകടം നടന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ജനുവരിയിലാണ് ദീപക് കുമാർ യാദവ് സഊദിയിൽ എത്തിയത്.അവിവാഹിതനാണ്. സഹോദരങ്ങൾ: സന്തോഷ് കുമാർ യാദവ്, സോണി യാദവ് .

നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ നിന്ന് ലഖ്‌നൗ- സഊദി എയർലൈൻസ് വിമാനം വഴി നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടികൾ നടന്നു വരികയാണ്.

നിയമ നടപടികൾ പൂർത്തീകരിക്കാൻ ജിസാൻ കെ.എം.സി.സി ജനറൽ സെക്രട്ടറി ഷംസു പൂക്കോട്ടൂരിന്റെ നേതൃത്വത്തിൽ സി.സി.ഡബ്യു.എ മെമ്പറായ ഖാലിദ് പട്‌ല, അൽ ഹാദി കെ.എം.സി.സി നേതാക്കളായ ഇസ്മയിൽ ബാപ്പു വലിയോറ, ഷാജഹാൻ, ദീപക് കുമാറിന്റെ സുഹൃത്തും നാട്ടുകാരനുമായ രാജൻ ഗുപ്ത, അൽ ഹക്കമി കമ്പനിയുടെ ഉടമ ഉമർ ഹക്കമി തുടങ്ങിയവർ രംഗത്തുണ്ടായിരുന്നു.