റിയാദ്: സഊദിയിൽ മെഷീൻ പൊട്ടിത്തെറിച്ച് പ്രവാസി യുവാവ് മരണപ്പെട്ടു. അഫീഫിലാണ് ദാരുണ അപകടം നടന്നത്. സ്റ്റീമിലും വൈദ്യുതിയിലും പ്രവർത്തിക്കുന്ന “ഫീഡ്” പെല്ലറ്റ് പ്രസ് പൊട്ടിത്തെറിച്ചാണ് അപകടം.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അപകടത്തെ തുടർന്ന് ബംഗ്ലാദേശ് പൗരനായ വിദേശിയാണ് മരിച്ചത്. ഇവിടെ തൊഴിലിൽ ഏർപ്പെട്ടിരുന്ന ബംഗ്ളാദേശ്, ഈജിപ്ഷ്യൻ പൗരന്മാരാക്കാണ് പരിക്കേറ്റത്. ഇവരെ അഫീഫ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രാഥമിക അന്വേഷണത്തിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച്, യന്ത്രത്തിന്റെ പിസ്റ്റൺ പൊട്ടിത്തെറിച്ചാണ് അപകടം. വൈദ്യുത തകരാറാണ് ഇതിനു കാരണമെന്നാണ് കരുതുന്നത്. വൈദ്യുതി പ്രഷർ ടാങ്കിൽ തട്ടുകയും ഇത് ടാങ്ക് പൊട്ടിത്തെറിക്കാനും അപകടത്തിലേക്കും കാരണമായെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നത്. പൊട്ടിത്തെറിയിൽ ഫാക്ടറി വളപ്പിലും സാരമായ കേടുപാടുകൾ സംഭവിച്ചു.
