ദുബൈ: ദുബൈയിലെ ഏറ്റവും വിലയേറിയ വില്ല സ്വന്തമാക്കിയത് ഇന്ത്യന്‍ വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ആണെന്ന് റിപ്പോര്‍ട്ട്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇളയ മകന്‍ ആനന്ദിന് വേണ്ടിയാണ് ദുബൈയിലെ ഏറ്റവും വിലയേറിയ വില്ല സ്വന്തമാക്കിയതെന്നാണ് ‘ഇക്കണോമിക്സ് ടൈംസ്’ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
80 ദശലക്ഷം ഡോളര്‍, ഏകദേശം 30 കോടി ദിര്‍ഹ (650 കോടി രൂപ) ത്തിനാണ് പാം ജുമൈറയിലെ ബീച്ചിനോട് ചേര്‍ന്ന ആഢംബര വില്ല വില്‍പ്പന നടത്തിയത്. ഇക്കാര്യത്തില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് കമ്പനി പ്രതികരിച്ചിട്ടില്ല.
ദുബൈയുടെ ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ റെസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടാണിത്. പാം ജുമൈറയുടെ വടക്കു ഭാഗത്ത് ബീച്ചിന് സമീപം സ്ഥിതി ചെയ്യുന്ന വില്ലയില്‍ 10 ബെഡ്‌റൂമുകളും സ്വകാര്യ സ്പായും ഇന്‍ഡോര്‍ ഔട്ട്‌ഡോര്‍ സ്വിമ്മിങ് പൂളുകളുമുണ്ട്.