റിയാദ്: സഊദിയിൽ അനുമതിയില്ലാത്ത വാഹനത്തില്‍ സ്‌കൂളിൾ കുട്ടികളെ കൊണ്ടുപോയാല്‍ വൻ തുക പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്. വിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ കൊണ്ടു പോവാനുള്ള ലൈസൻസ് ലഭിക്കാത്ത വാഹനത്തില്‍, കുട്ടികളെ കൊണ്ടുപോയാല്‍ 5000 റിയാല്‍ പിഴ ഈടാക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിദ്യാര്‍ത്ഥികള്‍ക്ക് മികച്ചതും സുരക്ഷിതവുമായ യാത്രാ സൗകര്യം നല്‍കുക എന്ന അതോറിറ്റിയുടെ താത്പര്യമാണ് ഇതിന്റെ പിന്നിലെന്ന് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വക്താവ് സ്വാലിഹ് ജുവൈദ് പറഞ്ഞു. ഈ വര്‍ഷം രാജ്യത്തിന്റെ പല ഭാഗത്തും അതോറിറ്റിയുടെ മേല്‍നോട്ട വിഭാഗം പരിശോധന നടത്തിയിട്ടുണ്ടെന്നും 730 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പത്തുവര്‍ഷത്തിലധികം പഴക്കുമുള്ള വാഹനങ്ങള്‍ കുട്ടികളെ കൊണ്ടുപോകാനായി ഉപയോഗിക്കരുതെന്നും അതോറിറ്റി അറിയിച്ചു.