റിയാദ്: ഉംറ തീർഥാടനത്തിന് പുറപ്പെട്ട ബസ് അപകടത്തിൽ പെട്ട് രണ്ട് പേർ മരിച്ചു. മക്കയിലേക്ക് പോവുകയായിരുന്ന ഒമാനി ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ രണ്ട് പേർ മരിക്കുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
റിയാദ് – ത്വായ്ഫ് റോഡിൽ നസായിഫ് പാലത്തിന് ശേഷമാണ് അപകടം. ത്വായിഫിലേക്ക് പോകുകയായിരുന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം.
ഉടൻ തന്നെ 11 ആംബുലൻസ് ടീമുകൾ സംഭവ സ്ഥലത്തെത്തിയാണ് രക്ഷപ്രവർത്തനം നടത്തിയത്. അപകടത്തിൽ പെട്ടവരെ അവരുടെ പരിക്കുകൾ അടിസ്ഥാനമാക്കി സീരിയസ് ആയവരെ ഉടൻ ബന്ധപ്പെട്ട ആശുപത്രിയിലേക്ക് മാറ്റിയതായി റെഡ് ക്രസന്റ് അറിയിച്ചു. പരിക്കുകളിൽനിരവധി കേസുകളിൽ ഗുരുതര പരിക്കുകൾ ഏറ്റവരും ഉണ്ട് .
മൃതദേഹങ്ങൾ ഒമാനിലേക്ക് കൊണ്ടുപോകുന്നതും പരിക്കേറ്റവരെ ചികിത്സിക്കുന്നതും അവർക്ക് നൽകുന്നതും വേഗത്തിൽ പൂർത്തിയാക്കുന്നതിന് ജിദ്ദയിലെ കോൺസുലേറ്റ് ജനറലിന്റെയും രാജ്യത്തിലെ ബന്ധപ്പെട്ട അധികാരികളുടെയും ഏകോപനം നിലവിൽ നടക്കുന്നുണ്ടെന്ന് റിയാദിലെ ഒമാൻ സുൽത്താനേറ്റ് എംബസി അറിയിച്ചു