ജിദ്ദ: കോഴിക്കോട് സ്വദേശി സഊദിയിലെ ഖുൻഫുദയിൽ മരണപ്പെട്ടു. കൊടുവള്ളിക്കടുത്തുള്ള കിഴക്കോത്തു ചാലില്‍ വീട്ടില്‍ ഖാദറിന്റെ മകന്‍ അഷ്‌റഫ് (43) ആണ് ഉറക്കത്തിൽ മരണപ്പെട്ടത്. സെയില്‍സ് വാഹനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞു ഉറങ്ങാന്‍ കിടന്നതായിരുന്നു. പതിനേഴ് വര്‍ഷത്തോളമായി ഗള്‍ഫില്‍ ജോലിചെയ്തുവരുന്ന അഷ്‌റഫ് രണ്ട് മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടില്‍നിന്ന് തിരിച്ചെത്തിയത്.
ഉമ്മ: ഫാത്തിമ, ഭാര്യ: ജംഷീന. മൂന്നു മക്കളുണ്ട്. മയ്യിത്ത് ഖുന്‍ഫുദയില്‍ മറവുചെയ്യുന്നതിനുള്ള നടപടികൾ നടന്നു വരികയാണ്. രേഖകള്‍ ശരിയാക്കക്കുന്നതിനു വേണ്ടി ഇന്ത്യന്‍ സോഷ്യല്‍ ഫോറം സ്‌റ്റേറ്റ് ജനറല്‍സെക്രട്ടറി ഫൈസല്‍ തമ്പാറ, നിഹാദ് കിഴക്കോത്തു, കുഞ്ഞായിന്‍കുട്ടി ചാലില്‍, റഷീദ് കൊയിലാണ്ടി, സിദ്ധീഖ് കാരാടി എന്നിവര്‍ രംഗത്തുണ്ട്.