റിയാദ്: രാജ്യത്തെ വിദ്യാലയങ്ങളിൽ അനധികൃതമായി താമസിക്കുന്ന വിദേശികളുടെ മക്കള്‍ക്കും പുതിയ അധ്യയന വര്‍ഷത്തില്‍ സ്‍കൂളുകളില്‍ ചേരാന്‍ അനുമതി. പുതിയ അധ്യയന വർഷത്തിൽ എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ അനധികൃതമായി കഴിയുന്നവരുടെ കുട്ടികൾക്കും ഇതേ രീതിയിൽ വിദ്യാഭ്യാസം ലഭിക്കുന്നതിനാണ് തീരുമാനം.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഈ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അഡ്‍മിഷന്‍ നേടുന്നതിനുള്ള നടപടിക്രമങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
നിയമവിരുദ്ധമായി താമസിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് പ്രവേശന ഫോമുകൾ നൽകണമെന്നും ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അവർ താമസിക്കുന്ന പ്രദേശങ്ങളിലെ ബന്ധപ്പെട്ട ഓഫീസുകളിലെത്തി ആവശ്യമായ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ അവലോകനം ചെയ്യാൻ നിർദ്ദേശം നൽകണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
പ്രാദേശിക ഭരണകൂടങ്ങൾ അംഗീകരിച്ചതിന് ശേഷം വിദ്യാർത്ഥിയെ രജിസ്റ്റർ ചെയ്യാൻ ഫോം സ്കൂളിന് കൈമാറണമെന്നും മന്ത്രാലയം വിശദീകരിച്ചു. ഓരോ വിദ്യാഭ്യാസ ജില്ലയിലും സ്വീകരിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തെക്കുറിച്ചുള്ള പ്രതിമാസ സെൻസസ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഇവാലുവേഷൻ ആൻഡ് അഡ്മിഷൻ നൽകാൻ മന്ത്രാലയം വിദ്യാഭ്യാസ വകുപ്പുകളോട് ആവശ്യപ്പെട്ടു.
രേഖകളില്ലാത്ത വിദേശികളുടെയോ അനധികൃത താമസക്കാരായ പ്രവാസികളുടെയോ മക്കള്‍ സ്‍കൂളുകളില്‍ അഡ്‍മിഷന്‍ തേടുമ്പോള്‍ കുട്ടിയുടെയും അച്ഛന്റെയും അമ്മയുടെയും പാസ്‍പോര്‍ട്ട് പ്രകാരമുള്ള വിവരങ്ങള്‍, ഇഖാമ, വിസിറ്റ് വിസ തുടങ്ങിയവയുടെ വിവരങ്ങള്‍, സ്ഥിരമായ മേല്‍വിലാസം, ബന്ധപ്പെടാനുള്ള വിവരങ്ങള്‍ എന്നിവയും നല്‍കണം. ഈ അക്കാദമിക വര്‍ഷം തന്നെ, തന്റെ താമസ രേഖകള്‍ ശരിയാക്കാമെന്ന് കുട്ടിയുടെ രക്ഷിതാവ് സത്യവാങ്മൂലം നല്‍കുകയും വേണം.