സ്വർണങ്ങളിൽ കൃത്രിമം കാണിച്ചാൽ നാല് ലക്ഷം റിയാൽ പിഴയും തടവും: മുന്നറിയിപ്പ് നൽകി സഊദി പബ്ലിക് പ്രോസിക്യൂഷൻ

0
1258

റിയാദ്: സ്വർണ്ണം ഉൾപ്പെടെ വിലയേറിയ ലോഹങ്ങളുടെ തൂക്കം, മേന്മ, ഭാരം എന്നിവയിൽ വഞ്ചന കാണിച്ചാൽ കടുത്ത ശിക്ഷ ലഭിക്കുമെന്ന മുന്നറിയിപ്പുമായി സഊദി പബ്ലിക് പ്രോസിക്യൂഷൻ രംഗത്ത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇത്തരം കൃത്രിമ കേസുകളിലെ പ്രതികൾക്ക് രണ്ട് വർഷം വരെ തടവോ 400,000 റിയാൽ വരെ പിഴയോ ലഭിക്കുമെന്ന് പ്രോസിക്യൂഷ്യൻ മുന്നറിയുപ്പിൽ വ്യക്തമാക്കി.

വിലയേറിയ ലോഹ പുരാവസ്തുക്കൾ പൂശിയതും കൊത്തിയതുമായ ഇനങ്ങൾ അവയിൽ അടങ്ങിയിരിക്കുന്ന ശുദ്ധമായ ലോഹത്തിന്റെ ശതമാനം പതിച്ചിരിക്കണം. അതിന്റെ തരം, “കോട്ടഡ്” എന്ന വാക്ക് കൊണ്ട് വ്യക്തമാക്കുകയും വേണമെനന്ന് ട്വിറ്റർ അകൗണ്ടിലൂടെ പ്രോസിക്യൂഷ്യൻ ആവശ്യപെട്ടു.

വിലപിടിപ്പുള്ള ലോഹങ്ങളുടെ ഇനം, തൂക്കം, എന്നിവയിലോ അവയിൽ വിലയേറിയ കല്ലുകളുടെ തരം, ക്ലാസ്, തൂക്കം ഗുണമേന്മ എന്നിവയിലോ വഞ്ചിക്കുകയോ കൃത്രിമം നടത്തുകയോ ചെയ്യുന്നയാൾക്ക് ഒരു നിശ്ചിത കാലയളവിലെ തടവ് ശിക്ഷ ലഭിക്കും. രണ്ട് വർഷം വരെ അല്ലെങ്കിൽ 400,000 റിയാൽ വരെ പിഴയോ ആയിരിക്കും ഈ ശിക്ഷയെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി.