റിയാദ്: സഊദിയിൽ നിരവധി എഞ്ചിനീയറിങ് മേഖലകളിൽ നടത്തിയ പരിശോധനയിൽ എഞ്ചിനീയറിങ് പ്രൊഫഷനുകളുടെ 20 ലധികം ലംഘനങ്ങൾ കണ്ടെത്തി.
നിയമലംഘകർക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കുന്നതിന് ഈ കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അതോറിറ്റി സൂചിപ്പിച്ചു.
പ്രൊഫഷനൽ അക്രഡിറ്റേഷൻ നേടാതെ എഞ്ചിനീയറിങ് ജോലി ചെയ്യുന്നതും പ്രൊഫഷണൽ ഗ്രേഡുകളിൽ രേഖപ്പെടുത്തിയതല്ലാത ജോലി ചെയ്ത് ആൾമാറാട്ടം നടത്തുക തുടങ്ങിയ നിയമലംഘനങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്. നിരവധി എഞ്ചിനീയറിഗ് സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് നിയമ ലംഘനങ്ങൾ കണ്ടെത്തിയതെന്ന് സൗദി കൗൺസിൽ ഓഫ് എഞ്ചിനീയേഴ്സ് അറിയിച്ചു .