മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ചൂടേറിയ കാലം 2007, ഏറ്റവും വരണ്ട വർഷം 2010: കണക്കുകളുമായി സഊദി ദേശീയ കാലാവസ്ഥ കേന്ദ്രം

0
1516

റിയാദ്: നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) രാജ്യത്തെ കാലാവസ്ഥാ സ്ഥിതിയെക്കുറിച്ച് ഒരു സംഗ്രഹ റിപ്പോർട്ട് പുറത്തിറക്കി. റിപ്പോർട്ട് അനുസരിച്ച്, 2010 ലാണ് ഏറ്റവും ഉയർന്ന ചൂട് അനുഭവപ്പെട്ടത്. മൂന്ന് പതിറ്റാണ്ടിനിടെ ഏറ്റവും വരണ്ട കാലാവസ്ഥ 2007 ലും ആർദ്രമായ കാലാവസ്ഥ 1997 ലുമായിരുന്നു. 1991 മുതൽ 2020 വരെയുള്ള കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളിലെ കണക്കുകളാണ് പുറത്ത് വിട്ടത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഉപരിതല താപനില, മഴ, പൊടി നിറഞ്ഞ പ്രതിഭാസങ്ങൾ, വരൾച്ച എന്നിവയുൾപ്പെടെ, രാജ്യത്തിന്റെ 13 ഭരണ പ്രദേശങ്ങളിലെ എൻ‌സി‌എമ്മിന്റെ 26 ജനവാസ കേന്ദ്രങ്ങളുടെ ഡാറ്റ അടിസ്ഥാനമാക്കിയാണ് വിശകലന റിപ്പോർട്ട് പുറത്തിറക്കിയത്.

1991-2020 കാലയളവായ കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളെ അപേക്ഷിച്ച് 2021 ൽ രാജ്യത്തെ ശരാശരി താപനില സാധാരണ നിരക്കിനേക്കാൾ ഒരു ഡിഗ്രി സെൽഷ്യസ് വർദ്ധിച്ചതായി റിപ്പോർട്ട് സൂചിപ്പിച്ചു. ഇത് രാജ്യത്തെ രണ്ടാമത്തെ ഏറ്റവും ചൂടേറിയ വർഷമാക്കി മാറ്റി. 2010 കാലഘട്ടം മുഴുവൻ ചൂടേറിയ വർഷമായിരുന്നു. വാർഷിക റിപ്പോർട്ട് രണ്ട് പുതിയ റെക്കോർഡുകളും രേഖപ്പെടുത്തി. റഫറൻസ് കാലയളവുമായി (1985 – 2020) താരതമ്യപ്പെടുത്തുമ്പോൾ റിയാദ് സ്റ്റേഷനുകളിലെയും ദമാം സ്റ്റേഷനിലെയും റഫറൻസ് കാലയളവിനെ അപേക്ഷിച്ച് (2000 – 2020) 2021 ജൂലൈ 12 ന് യഥാക്രമം 49.0 ഡിഗ്രി സെൽഷ്യസും 2021 ഓഗസ്റ്റ് 13 ന് 51.0 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

സ്പ്രിംഗ് സീസണിലെ (മാർച്ച് മുതൽ മെയ് 2021 വരെ) സീസണൽ ശരാശരി താപനിലയിൽ നിന്ന് 26.6 ഡിഗ്രി സെൽഷ്യസുമായി റിപ്പോർട്ട് രേഖപ്പെടുത്തി സാധാരണ നിരക്കിനേക്കാൾ 1.3 ഡിഗ്രി സെൽഷ്യസിന്റെ വർദ്ധനവ് ഇതിൽ ഉണ്ടായിട്ടുണ്ട്. 1985 ന് ശേഷമുള്ള ഏറ്റവും ചൂടുള്ള വസന്തകാലമായിയിരുന്നു ഇത്. മാർച്ച് മാസത്തെ ശരാശരിയേക്കാൾ ഉയർന്ന താപനിലയാണ് ഇതിന് കാരണം. ഹായിൽ, അൽ ബഹ മേഖലകളിൽ സാധാരണ പരിധിയേക്കാൾ 2.7 ഡിഗ്രി സെൽഷ്യസിലെത്തിയിരുന്നു.

എൻ സി എം റിപ്പോർട്ട് അനുസരിച്ച്, 1985 മുതൽ തണുത്ത രാത്രികളുടെ എണ്ണത്തിൽ ക്രമാനുഗതമായ കുറവുണ്ടായതായി ചൂണ്ടി കാണിക്കുന്നു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സാധാരണ നിരക്കിനെ അപേക്ഷിച്ച് 2021 ൽ ചൂടുള്ള ദിവസങ്ങളുടെ എണ്ണത്തിൽ വർദ്ധനവും തണുത്ത രാത്രികളിൽ ഗണ്യമായ കുറവും ഉണ്ടായി.

റഫറൻസ് കാലയളവിലെ (1991-2020) ശരാശരി മഴ 71 ശതമാനമാണ്. അതേസമയം, 2021-ൽ 62.9 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. ഇത് ശരാശരിയേക്കാൾ കുറവ് ആണ്. ഈ കാലയളവിൽ വാർഷിക മഴയുടെ കാര്യത്തിൽ 2007 ഏറ്റവും വരണ്ടതും 1997 ഏറ്റവും ആർദ്രമായ വർഷവുമാണ്.

ഫെബ്രുവരി, ജൂലൈ മാസങ്ങളിലെ ഉയർന്ന മഴ കാരണം ശീതകാലത്തും വേനൽക്കാലത്തും ശരാശരിയേക്കാൾ മഴ അല്പം കൂടുതലായിരുന്നു. അതേസമയം മഴയുടെ നിരക്ക് ബാക്കി മാസങ്ങളിൽ സാധാരണ നിരക്കിൽ താഴെയായി തുടരുന്നു. ജൂലൈയിൽ, അബഹ, ഖമീസ് മുഷൈത് സ്റ്റേഷനുകളിൽ യഥാക്രമം 84.5 മില്ലീമീറ്ററും 88 മില്ലീമീറ്ററും ശരാശരിയിൽ കൂടുതൽ മഴ രേഖപ്പെടുത്തി.

റിപ്പോർട്ട് അനുസരിച്ച്, ശരാശരി 95 ശതമാനത്തിലധികം മഴ ലഭിക്കുന്ന ദിവസങ്ങളുടെ എണ്ണവും 2021 ലെ മഴയുടെ തീവ്രതയും സാധാരണ നിലയിലേക്ക് അടുത്തിരുന്നു. പൊടി നിറഞ്ഞ പ്രതിഭാസങ്ങളിൽ 2021-ൽ ഏറ്റവും സജീവമായ നഗരമായിരുന്നു ജസാൻ.

2021-ൽ രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിൽ പൊടിക്കാറ്റിന്റെ പ്രവർത്തനം കുറവായിരുന്നു. തെക്ക് വാദി അൽ-ദവാസിർ, നജ്‌റാൻ സ്റ്റേഷനുകൾ കൂടുതൽ പൊടിക്കാറ്റ് പ്രവർത്തനത്തിന് സാക്ഷ്യം വഹിച്ചു.