റിയാദ്: സഊദിയിൽ അക്രഡിറ്റേഷൻ ഇല്ലാതെ നിയമവിരുദ്ധമായി ജോലി ചെയ്ത ഇരുപതോളം എഞ്ചിനീയർമാർ പിടിയിലായി. എഞ്ചിനീയർമാർക്ക് അംഗീകാരം നൽകുന്ന സഊദി കൗൺസിൽ ഓഫ് എഞ്ചിനീയേഴ്‌സ് നടത്തിയ പരിശോധനയിലാണ് അംഗീകാരമില്ലാതെ പ്രവർത്തിച്ച എഞ്ചിനീയർമാരെ കണ്ടെത്തിയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പരിശോധനയിൽ എഞ്ചിനീയറിംഗ് പ്രൊഫഷനുകളുടെ 20 ലധികം ലംഘനങ്ങൾ കണ്ടെത്തിയതായി കൗൺസിൽ അറിയിച്ചു.
#هيئة_المهندسين تضبط أكثر من 20 مخالفة
لـ #نظام_مزاولة_المهن_الهندسية خلال جولاتها الرقابية على عدد من المنشآت الهندسية، وإحالتها إلى النيابة العامة.للاطّلاع على نظام المزاولة:https://t.co/uMbhBU9wQl pic.twitter.com/pZSf3td5c1
— الهيئة السعودية للمهندسين (@Eng_Council) August 22, 2022
എഞ്ചിനീയറിംഗ് ജോലിചെയ്യാൻ പ്രൊഫഷണൽ അക്രഡിറ്റേഷൻ ലഭിക്കാത്ത എഞ്ചിനീയറെ ജോലിക്ക് നിയമിക്കുക, പ്രൊഫഷണൽ അക്രഡിറ്റേഷൻ നേടാതെ എഞ്ചിനീയറിംഗ് ജോലി ചെയ്യുക, പ്രൊഫഷണൽ ഗ്രേഡുകളിൽ രേഖപ്പെടുത്തിയതല്ലാത ജോലി ചെയ്ത് ആൾമാറാട്ടം നടത്തുക തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയതിൽ ഭൂരിഭാഗവും.
നിയമലംഘകർക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി ഈ കേസുകൾ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതെന്ന് അതോറിറ്റി സൂചിപ്പിച്ചു.