ബക്കറ്റിലെ വെള്ളത്തിൽവീണ് മലയാളി ബാലിക കിഴക്കൻ സഊദിയിൽ മരണപെട്ടു

0
6498

ദമാം: ബക്കറ്റിലെ വെള്ളത്തിൽവീണ് മലയാളി ബാലിക മരിച്ചു. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി കടാക്കൽ ആബിദിന്റെയും മാളിയേക്കൽ ഫറയുടെയും ഇളയ മകൾ റന (2 വയസ്സ്) ആണ് ദമാമിൽ മരണപ്പെട്ടത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

താമസ കേന്ദ്രമായ ജുബൈലിൽ ഉണ്ടായ ദാരുണ സംഭവത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. കഴിഞ്ഞ ഒരാഴ്ച മുമ്പ് ജുബൈലിലെ താമസ സ്ഥലത്ത് ബാത്ത്‌റൂമിലെ വെള്ളം നിറച്ചുവെച്ച ബക്കറ്റിൽ വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ജുബൈൽ അൽ മന ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽനിന്ന് പിന്നീട് ദമാം അൽ മന ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇവിടെ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന റാനയുടെ ജീവൻ രക്ഷിക്കാനുള്ള ഡോക്ടർമാരുടെ തീവ്ര ശ്രമത്തിനൊടുവിൽ ഇന്ന് രാവിലെ മാതാപിതാക്കളെയും കുടുംബങ്ങളെയും കണ്ണീരിലാഴ്ത്തി മരണത്തിനു കീഴടങ്ങുകയായിരുന്നു. സഹോദരൻ റയ്യാൻ, സഹോദരി റിനാദ്.