സോഷ്യൽ മീഡിയ വഴി യുവതിക്ക് ഭീഷണി സന്ദേശം; മക്കയിൽ യുവാവ് അറസ്റ്റിൽ

0
2008

മക്ക: സോഷ്യൽ മീഡിയ ആപ്ലിക്കേഷനിലൂടെ യുവതിക്ക് ഭീഷണി സന്ദേശം അയച്ചെന്ന പരാതിയെ തുടർന്ന് ആഫ്രിക്കൻ രാജ്യകാരനായ അനധികൃത താമസക്കാരനെ മക്ക പൊലീസ് അറസ്റ്റ് ചെയ്തു.

ആക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ച് യുവാവ് യുവതിയെ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്.

ഇയാൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായും പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പോലീസ് പറഞ്ഞു.