റിയാദ്: തുര്‍ക്കിയില്‍ സഊദി വിനോദയാത്രാ സംഘവുമായി പോവുകയായിരുന്ന ബസ് മറിഞ്ഞ് നാലു പേര്‍ക്ക് പരിക്ക്. തുര്‍ക്കി സന്ദര്‍ശിക്കാനെത്തിയ 23 സഊദി ടൂറിസ്റ്റുകളായിരുന്നു ബസിലുണ്ടായിരുന്നത്. കരിങ്കടലിന്റെ കിഴക്കന്‍ രീത പട്ടണമായ റെയ്‌സില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സംഘത്തില്‍ നാല് കുട്ടികളുമുണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. തുര്‍ക്കിയിലെ സഊദി എംബസി ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കുന്നുണ്ട്.
ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് പിടിച്ചതോടെ വാഹനം റോഡിന് അടുത്തുള്ള മതിലില്‍ ഇടിച്ച് റോഡിന്റെ മധ്യഭാഗത്തേക്ക് മറിയുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.