മക്ക, മദീന ഹറമുകളിൽ വെച്ച് ഫോട്ടോ എടുക്കുന്നവർക്ക് മുന്നറിയിപ്പ്

0
5132

മക്ക: മക്കയിലെ വിശുദ്ധ ഹറമിൽ വെച്ചും മദീനയിലെ മസ്ജിദുന്നബവിയിൽ വെച്ചും ഫോട്ടോകളെടുക്കുന്നവർക്ക് ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹറമുകളിൽ എത്തുന്ന മറ്റു തീർഥാടകരുടെയും സന്ദർശകരുടെയും നീക്കങ്ങൾക്ക് തടസ്സങ്ങളുണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം ഉംറ തീർഥാടകരോടും സന്ദർശകരോടും ആവശ്യപ്പെട്ടു.

വിശുദ്ധ ഹറമിൽ വെച്ചും മസ്ജിദുന്നബവിയിൽ വെച്ചും ഫോട്ടോകളെടുക്കുമ്പോൾ തീർഥാടകരുടെയും സന്ദർശകരുടെയും സഞ്ചാരപഥങ്ങളിൽ നിന്ന് മാറിനിൽക്കുകയും അവരുടെ സുഗമമായ സഞ്ചാരത്തിന് തടസ്സമുണ്ടാക്കാതെ നോക്കുകയും വേണമെന്ന് ട്വിറ്ററിലെ ഒഫീഷ്യൽ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ട്വീറ്റിൽ ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു.