90 ആം വയസിൽ ഉംറക്കെത്തിയ കോഴിക്കോട് സ്വദേശിനിയായ ഉമ്മ മക്കയിൽ മരണപ്പെട്ടു

0
3720

മക്ക: 90 ആം വയസിൽ ഉംറക്കെതിയ കോഴിക്കോട് സ്വദേശിനിയായ ഉമ്മ മക്കയിൽ മരണപ്പെട്ടു. കോഴിക്കോട് സൗത്ത് കൊടുവള്ളി സ്വദേശിനി കാക്കുംപുറം മറിയം (90) ആണ് മക്കയിൽ മരണപ്പെട്ടത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂന്ന് പെണ്മക്കളും രണ്ട് ആൺമക്കളും ഉൾപ്പെടെ അഞ്ച് മക്കൾക്കൊപ്പം ഒരാഴ്ച മുമ്പാണ് ഇവർ മക്കയിൽ എത്തിയത്. താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ട ഇവരെ കിംഗ് ഫൈസൽ ഹോസ്പിറ്റലിൽ എത്തിച്ചു. പിന്നീട് മെഡിക്കൽ പരിശോധനകൾക്ക് ശേഷം ഹോസ്പിറ്റലിൽ നിന്നും മയ്യിത്ത് മക്കൾ അഞ്ചു പേരും കൂടിയാണ് ഏറ്റ് വാങ്ങിയത്.

തുടർന്ന് തൗഹീദ് പള്ളിയിൽ വെച്ച് മൂന്ന് പെൺമക്കൾക്ക് മയ്യിത്ത് കുളിപ്പിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു. ജുമുഅക്ക് ശേഷം പതിനായിരങ്ങൾ പങ്കെടുത്ത മയ്യിത്ത് നമസ്ക്കാരത്തിന് ശേഷം ജന്നത്തുൽ മുഅല്ലയിൽ ഖബറടക്കി.

മക്കളായ ഹാരിസ്, അശ്റഫ്, ആയിശ, ഖദീജ, ആമിന എന്നിവർക്ക് സഹായകമായി മക്ക കെഎംസിസി നേതാവ് മുജീബ് പൂക്കോട്ടൂർ എല്ലാ കാര്യങ്ങൾക്കും രംഗത്തുണ്ടായിരുന്നു.