ദോഫാറിൽ ബോട്ട് മുങ്ങി അപകടം; കടലില്‍ കുടുങ്ങിയ 15 ഏഷ്യക്കാരെ രക്ഷപ്പെടുത്തി

0
1166

മസ്‌കറ്റ്: ഒമാനില്‍ ബോട്ട് കടലില്‍ മുങ്ങി. ദോഫാര്‍ ഗവര്‍ണറേറ്റിലെ കടലിലാണ് ബോട്ട് മുങ്ങിയത്. അപകടത്തില്‍പ്പെട്ട പതിനഞ്ച് വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് രക്ഷപ്പെടുത്തി. ഇവർ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് എന്നാണ് റിപ്പോർട്ടുകൾ.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സലാല തുറമുഖത്ത് നിന്ന് ഇവരെ രക്ഷിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് ട്വിറ്ററില്‍ അറിയിച്ചു. ഇവർ ഏത് രാജ്യക്കാരാണ് എന്ന് വ്യക്തമല്ല. നിലവിൽ തൊഴിലാളികളുടെ ആരോഗ്യ സ്ഥിതിയിൽ ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.