ഫ്‌ളോർ വൈപ്പർ ലോഡിൽ മയക്കുമരുന്ന്; 22.5 ലക്ഷം ഗുളികകളുമായി വിദേശി ജിദ്ദയിൽ അറസ്റ്റിലായി

0
1975

ജിദ്ദ: ഫ്‌ളോർ വൈപ്പർ ലോഡിൽ
ജിദ്ദ തുറമുഖം വഴി മയക്കു മരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം സൗദി
നാർകോട്ടിക്‌ പരാജയപ്പെടുത്തി.
ഫ്‌ളോർ വൈപ്പർ ലോഡിൽ ഒളിപ്പിച്ച് കടത്തിയ 22.5 ലക്ഷം

ലഹരി ഗുളികകളാണ് ജിദ്ദ തുറമുഖത്തു വെച്ച് പിടികൂടിയത്. നിയമാനുസൃത ഇഖാമയിൽ രാജ്യത്ത് കഴിയുന്ന സിറിയക്കാരനാണ് അറസ്റ്റിലായത്. നടപടികൾ സ്വീകരിച്ച് സിറിയക്കാരനെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്‌സ് കൺട്രോൾ വക്താവ് മേജർ മുഹമ്മദ് അൽ നുജൈദി അറിയിച്ചു.

രാജ്യത്തിന്റെയും യുവാക്കളുടെയും സുരക്ഷ ലക്ഷ്യമിട്ടുള്ള ലഹരി മരുന്ന് കടത്താനുള്ള ശ്രമങ്ങൾ പരാജയപ്പെടാൻ അധികൃരുടെ തുടർച്ചയായ പഴുതടച്ചുള്ള പരോശോധനകൾ കൊണ്ടാണെന്ന് നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡയറക്ടറേറ്റിന്റെ ഔദ്യോഗിക വക്താവ് മുഹമ്മദ് അൽ നുജൈദി പറഞ്ഞു.