ജാഗ്രത പാലിക്കണം❗️, സഊദി ഇലക്ട്രിസിറ്റി കമ്പനിയുടെ മുന്നറിയിപ്പ്

0
4341

റിയാദ്: വ്യാജവും അനധികൃതവുമായ ഇലക്ട്രോണിക് ലിങ്കുകൾ വഴി വൈദ്യുതി ബില്ലുകൾ അടയ്ക്കാൻ ആവശ്യപ്പെടുന്നതിൽ ജാഗ്രത പാലിക്കണമെന്ന് സഊദി ഇലക്ട്രിസിറ്റി കമ്പനി മുന്നറിയിപ്പ്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സോഷ്യൽ മീഡിയയിലൂടെയും ഇ-മെയിൽ വഴിയും ലഭിക്കുന്ന വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് സബ്‌സ്‌ക്രൈബർമാർക്ക് സഊദി ഇലക്‌ട്രിസിറ്റി കമ്പനി നൽകിയ മുന്നറിയിപ്പിൽ വ്യക്തമാക്കി.

വൈദ്യുതി സേവന കണക്ഷനും ഉപഭോഗ ഫീസും അടയ്‌ക്കുന്നതിനുള്ള ഏക സംവിധാനം സഊദി ബാങ്കുകളുടെ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള “പേയ്‌മെന്റ് സംവിധാനം” ആണെന്ന് കമ്പനി ഊന്നിപ്പറഞ്ഞു. സംശയങ്ങൾക്ക് അതിന്റെ ഔദ്യോഗിക ആശയവിനിമയ ചാനലുകളിലൂടെ ആശയവിനിമയം നടത്തണമെന്നും കമ്പനി ആഹ്വാനം ചെയ്തു.

വൈദ്യുതി ബിൽ അടയ്ക്കാൻ ആവശ്യപ്പെട്ട് വ്യാജ വെബ്‌സൈറ്റുകളിലേക്കുള്ള ലിങ്കുകളിലേക്ക് പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാജ സന്ദേശങ്ങളുമായി വരിക്കാരെ ലക്ഷ്യമിട്ടുള്ള സന്ദേശങ്ങളും കാംപയിനുകളും കണ്ടെത്തിയതിനെ തുടർന്നാണ് സഊദി ഇലക്ട്രിസിറ്റി കമ്പനി മുന്നറിയിപ്പ് നൽകിയത്.