കിഴക്കൻ സഊദിയിൽ രണ്ട് ഇന്ത്യക്കാർ മരണപ്പെട്ടു

0
3087

ദമാം: കിഴക്കൻ സഊദിയിൽ രണ്ട് ഇന്ത്യക്കാർ മരണപ്പെട്ടു. കിഴക്കൻ സഊദിയിലെ നാരിയയിലാണ് ഉത്തർ പ്രദേശ്, ബീഹാർ സ്വദേശികൾ മരണപ്പെട്ടത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഉത്തർ പ്രദേശ് സ്വദേശി ഫിറോസ് അബ്ബാസ് (40), ബീഹാർ സ്വദേശി യാദവ് (38) എന്നിവരാണ് മരണപ്പെട്ടത്. ഇരുവരുടെയും മൃതദേഹങ്ങൾ മുലൈജ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

യു പി സ്വദേശി ഫിറോസ് അബ്ബാസ് രണ്ട് മാസം മുൻപാണ് മുലൈജയിൽ എത്തിയത്. ബീഹാർ സ്വദേശി യാദവ് (38) നാൽപത് ദിവസം മുൻപാണ് നത്തയിലെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മരണപ്പെട്ടത്.

രണ്ട് മൃതേഹങ്ങളുടെയും നിയമ നടപടികൾ നാരിയ കെഎംസിസി പ്രസിഡണ്ട് അൻസാരിയുടെ നേതൃത്വത്തിൽ നടന്നു വരികയാണ്. സഹായത്തിനായി കെഎംസിസി പ്രവർത്തകരും രംഗത്തുണ്ട്.