റിയാദ് വിമാന ദുരന്തം; കൂടുതൽ വിവരങ്ങൾ പുറത്ത്

0
5446

റിയാദ്: റിയാദിന് സമീപം ചെറുവിമാനം തകർന്ന് വീണ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ പൈലറ്റ് മരണപ്പെട്ടിരുന്നു. റിയാദിന് വടക്ക് അൽ തുമാമ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ചെറു വിമാനമാണ് തകർന്ന് വീണത്. ചൊവ്വാഴ്ച്ച രാവിലെയാണ് വിമാനം അപകടത്തിൽ പെട്ടതെന്ന് ഏവിയേഷൻ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ വെളിപ്പെടുത്തി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യ

പുലർച്ചെ 06:30 ന് ഉണ്ടായ അപകടത്തിൽ ട്രെയിനി പൈലറ്റ് ആണ് മരണപ്പെട്ടത്. വിമാനത്തിൽ ട്രെയിനി പൈലറ്റ് മാത്രമാണുണ്ടായിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. അൽ തുമാമ വിമാനത്താവളത്തിൽ നിന്ന് ഏകദേശം പുലർച്ചെ 06:30 ന് പറന്നുയർന്ന വിമാനം അഞ്ച് മിനിറ്റിന് ശേഷം അപായ സന്ദേശം അയച്ചതായും ബന്ധം നഷ്ടപ്പെട്ടതായും അധികൃതർ ചൂണ്ടിക്കാട്ടി. ടെക്നാം ഇനത്തിൽ പെട്ട HZ-BAD1വിമാനമാണ് അപകടത്തിൽ പെട്ടത്.

ബന്ധം നഷ്ടപ്പെട്ടതോടെ ഏവിയേഷൻ അക്കാദമിയിൽ നിന്ന് മറ്റൊരു വിമാനം തിരച്ചിലിനായി അയക്കുകയും അപകടത്തിൽ പെട്ട വിമാനത്തിന്റെ അവശിഷ്ടങ്ങൾ അൽ തുമാമ വിമാനത്താവളത്തിന് 5 കിലോമീറ്റർ വടക്ക് കണ്ടെത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കി.

റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് 29 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന തുമാമ എയർപോർട്ട്, രാജ്യത്തെ ഏറ്റവും നീളം കൂടിയ റൺവേകളിലൊന്നുള്ള എയർപോർട്ട് ആണ്.

സഊദി ഏവിയേഷൻ ക്ലബിലെ അംഗങ്ങളുടെ പ്രവർത്തന മേഖലയാണ് വിമാനത്താവളം. കുതിര സവാരി, ഫോർ വീലർ ഡ്രിഫ്റ്റിംഗ്, പൊതു വ്യോമയാനം, കായികം, സ്പാ പ്രവർത്തനങ്ങൾ തുടങ്ങി എല്ലാ പ്രവർത്തനങ്ങളും ഇവിടെ പരിശീലിക്കുന്നു. തീം പാർക്കുകൾ, ഡെസേർട്ട് പിക്നിക്കുകൾ, ഫാസ്റ്റ് ഫുഡ് ഔട്ട്ലെറ്റുകൾ എന്നീ സൗകര്യങ്ങൾ ഉൾകൊള്ളുന്നതാണ്  ഈ വിമാനത്താവളം.

അപകടത്തിന്റെ സാഹചര്യങ്ങളും കാരണങ്ങളും കണ്ടെത്തുന്നതിന് അന്വേഷണം നടത്താൻ ഒരു സംഘത്തെ അയച്ചതായും ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അറിയിച്ചു.

റിയാദിന് സമീപം ചെറുവിമാനം തകർന്നു വീണ് ഒരു മരണം