ജിദ്ദ: ഇന്ത്യൻ ജനതക്കും ഇന്ത്യയിലെ സുഹൃത്തുക്കൾക്കും സ്വാതന്ത്രദിനാശംസകൾ നേർന്ന് ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം.
ഈ ശുഭദിനത്തിൽ രക്തവും അധ്വാനവും ത്യാഗവും നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം സാധ്യമാക്കിയ എല്ലാ വ്യക്തികളെയും ആദരിക്കുകയും സ്മരിക്കുകയും ചെയ്യുന്നു.
ഇന്നത്തെ ഇന്ത്യ സൗദി സഹകരണം എണ്ണ ഊർജ്ജ വ്യാപാരത്തിന്റെ പരമ്പരാഗത മേഖലയിൽ പരിമിതപ്പെടുത്തിയിട്ടില്ല. പകരം പ്രതിരോധം, സമുദ്രസുരക്ഷ, തീവ്രവാദ വിരുദ്ധത, ശാസ്ത്ര സാങ്കേതിക വിദ്യ, തന്ത്രപ്രധാനമായ എണ്ണ ശേഖരം, നിക്ഷേപം, ടൂറിസം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളുടെയും നേതൃത്വങ്ങൾ നൽകിയ പ്രേരണയുടെ ഫലമായി ഈ ബന്ധം ബഹുമുഖമായി മാറി.
സൽമാൻ രാജാവിനോടും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനോടും സൗദി അറേബ്യയിലെ ഗവൺമെന്റിനോടും ജനങ്ങളോടും അവരുടെ പിന്തുണയ്‌ക്കും ഇന്ത്യക്കാർക്ക് രാജ്യത്ത് ജീവിക്കാനും ജോലി ചെയ്യാനും അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്‌തതിന് ഞങ്ങൾ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുന്നു. ഏകദേശം 80,000 ഇന്ത്യൻ ഹാജിമാർക്ക് അവരുടെ ഏറ്റവും പ്രിയപ്പെട്ട ഹജ്ജ് സ്വപ്നം പൂർത്തീകരിക്കാൻ കഴിഞ്ഞ ഈ വർഷത്തെ ഹജ്ജ് വിജയകരമായി സംഘടിപ്പിച്ചതിന് ഞങ്ങൾ രാജ്യത്തെ അഭിനന്ദിക്കുന്നു.
സൗദി അധികൃതരുടെ സഹകരണത്തോടെ സൗദി അറേബ്യയിലെ പടിഞ്ഞാറൻ പ്രവിശ്യകളിൽ താമസിക്കുന്ന ഇന്ത്യൻ സമൂഹത്തിന് സാധ്യമായ ഏറ്റവും മികച്ച കോൺസുലർ ക്ഷേമ സേവനങ്ങൾ എത്തിക്കുന്നതിന് ഞങ്ങൾ ആത്മാർത്ഥമായും ഉത്സാഹത്തോടെയും പ്രവർത്തിച്ചു. ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കാനുള്ള ശ്രമങ്ങളിൽ കോൺസുലേറ്റിന് എല്ലായ്‌പ്പോഴും സാധ്യമായ ഏറ്റവും മികച്ച സഹായം നൽകിയ സൗദി വിദേശകാര്യ മന്ത്രാലയങ്ങൾ, മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ജവാസാത്ത്, തർഹീൽ, മറ്റ് ഏജൻസികൾ എന്നിവയ്‌ക്ക് ഞങ്ങൾ നന്ദി പറയുന്നു.
സൗദി അറേബ്യയിലെ എന്റെ സഹ ഇന്ത്യക്കാർക്കും സൗദി അറേബ്യയിലെ ജനങ്ങൾക്കും അവർ പങ്കിടുന്ന ബന്ധത്തിനും ഇന്ത്യ-സൗദി അറേബ്യ ബന്ധം ശക്തിപ്പെടുത്തുന്നതിന് അവർ നൽകുന്ന സംഭാവനകൾക്കും ഞാൻ നന്ദി പറയുന്നു. കോൺസുലേറ്റിന്റെ പ്രവർത്തനങ്ങൾക്കും പ്രയത്നങ്ങൾക്കും നിങ്ങളുടെ തുടർപങ്കാളിത്തവും പിന്തുണയും ഞങ്ങൾ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിചേർത്തു.