റിയാദ്: മേഖലയിലെ ഗതാഗത മന്ത്രാലയത്തിന്റെ ശാഖയുമായി ഏകോപിപ്പിച്ച് ശൈഖ് ജാബർ റോഡുമായുള്ള ഖുറൈസ് റോഡ് ഇന്റർസെക്‌ഷൻ പദ്ധതിയിൽ അറ്റകുറ്റപ്പണികൾ ആരംഭിക്കുമെന്ന് ശനിയാഴ്ച റിയാദ് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
മുഹറം 17 തിങ്കളാഴ്ച മുതൽ 12 ദിവസത്തേക്ക് ഷെഡ്യുൾ അനുസരിച്ച് ഗതാഗതം വഴിതിരിച്ചുവിടുമെന്നും ബദൽ റോഡുകൾ ഉപയോഗിക്കാൻ ഡ്രൈവർമാർ ശ്രദ്ധിക്കണമെന്നും ട്രാഫിക് വിഭാഗം ഉണർത്തി.
തെക്ക് നാഷണൽ ഗാർഡിൽ നിന്ന് പടിഞ്ഞാറ് ഖുറൈസ് റോഡിലേക്കുള്ള ബൈപാസ് ബ്രിഡ്ജ് (ഡിആർ 1) അടയ്ക്കുന്നത് ഉൾപ്പെടെയുള്ള ട്രാഫിക് പരിഷ്കരണങ്ങൾ ഉൾപ്പെടുമെന്ന് അധികൃതർ വിശദീകരിച്ചു.